3. ഋതുരാജ് ഗെയ്ക്വാഡ്
പലപ്പോഴും ഏകദിന ക്രിക്കറ്റിൽ ആക്രമണ മനോഭാവത്തോടെയാണ് രോഹിത് ശർമ തിളങ്ങാറുള്ളത്. എന്നാൽ അതിന് വിപരീതമായ ശൈലിയിൽ കളിക്കുന്ന താരമാണ് ഋതുരാജ്. ആദ്യ ഓവറുകളിൽ കൃത്യമായി പിച്ചിനെയും പന്തിനെയും നിരീക്ഷിക്കാൻ ഋതുരാജ് ശ്രമിക്കാറുണ്ട്. ശേഷം അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കുന്നതാണ് ഋതുരാജിന്റെ ശൈലി.
ഇതുവരെ ഇന്ത്യക്കായി ഒരുപാട് ഏകദിന മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ഇതുവരെ 6 ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി 119 റൺസ് മാത്രമാണ് ഋതുരാജ് സ്വന്തമാക്കിയിട്ടുള്ളത്. എന്നിരുന്നാലും കൃത്യമായ ഫോമിലെത്താൻ സാധിച്ചാൽ ഋതുരാജിനെ പുറത്താക്കുക എന്നത് എതിർ ടീമിന് ബുദ്ധിമുട്ടുള്ള കാര്യമാണ്.