1. യശസ്വി ജയസ്വാൾ
ഇതുവരെ ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ബാറ്ററാണ് ജയസ്വാൾ. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ ജയസ്വാൾ കളിക്കാൻ വലിയ സാധ്യതയുണ്ട്. ഈ പരമ്പരയിൽ ജയസ്വാൾ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഇന്ത്യയുടെ ഓപ്പണിങ് ബാക്കപ്പ് താരമായി ജയസ്വാൾ മാറും. ഇതുവരെ ഇന്ത്യക്കായി 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജയസ്വാളിന് 1000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ സാധിച്ചിട്ടുണ്ട്.
22 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 723 റൺസും ഈ താരം സ്വന്തമാക്കി കഴിഞ്ഞു. ഈ രണ്ടു ഫോർമാറ്റിലും മികവ് പുലർത്തിയിട്ടുള്ളതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ജയസ്വാളിന് സാധിക്കും.