ശർദുൽ താക്കൂറിനെ ഇന്ത്യ എടുത്ത് പുറത്തുകളയണം. ലോകകപ്പിൽ പകരക്കാരനെ നിർദ്ദേശിച്ച് ചൗള.

thakur

ലോകകപ്പിന് തൊട്ടു മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അണിനിരക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലേക്ക് കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്തുക എന്ന ഉദ്ദേശം കൂടി ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുണ്ട്.

നിലവിൽ പ്രധാനമായും ഒരു പ്രശ്നമാണ് ഇന്ത്യയെ ലോകകപ്പിലേക്ക് കടക്കുമ്പോൾ അലട്ടുന്നത്. ഇന്ത്യയുടെ പേസ് ബോളറായ മുഹമ്മദ് ഷാമിയെ ഇലവനിൽ ഉൾപ്പെടുത്തണമോ, അതോ ഓൾറൗണ്ടർ ഷർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്നത് ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ ഒരു ചോദ്യമാണ്. ഇതിന് ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പീയൂഷ് ചൗള ഇപ്പോൾ.

ശർദുൾ താക്കൂറിന്റെ ബാറ്റിംഗ് ഇന്ത്യയ്ക്ക് വലിയ ഇമ്പാക്ട് ഉണ്ടാക്കാത്ത സാഹചര്യത്തിൽ മുഹമ്മദ് ഷാമി തന്നെയാണ് മികച്ച ഓപ്ഷൻ എന്ന് ചൗള പറയുന്നു. “നമ്മൾ ശർദൂലിന്റെ ബാറ്റിംഗിനെ പറ്റി ഒരുപാട് സംസാരിച്ചിട്ടുണ്ട്. ക്രീസിലെത്തിയ ഉടൻ തന്നെ 20 പന്തുകളിൽ 30ഓ 40ഓ റൺസെടുത്ത് ഒരു വമ്പൻ വെടിക്കെട്ട് സൃഷ്ടിക്കാൻ താക്കൂറിന് ഇപ്പോൾ സാധിക്കുന്നില്ല. ഒരു ബോളിൽ ഒരു റൺ വീതമെടുത്തു കളിക്കുന്ന ബാറ്ററെയാണ് നമുക്ക് ആവശ്യമെങ്കിൽ അതിന് ശർദുലിന് സാധിക്കും. ഒരുപക്ഷേ 24 പന്തുകളിൽ 25 റൺസൊക്കെ നേടാൻ ശർദുളിന് സാധിക്കുമായിരിക്കും.”- പിയൂഷ് ചൗള പറയുന്നു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“അതേസമയം ശർദൂലിന്റെ ബോളിംഗും നമുക്ക് പരിശോധിക്കാം. കഴിഞ്ഞ സമയങ്ങളിൽ അവന്‍ കുറച്ചധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ അവന്റെ എക്കണോമി റേറ്റ് എപ്പോഴും ഉയർന്ന നിലയിലാണ്. ലോകകപ്പിൽ ഇന്ത്യ കളിക്കുന്ന വിക്കറ്റുകളെല്ലാം തന്നെ ബാറ്റിംഗിന് അനുകൂലമായിരിക്കും. ഈ സാഹചര്യത്തിൽ അവൻ എങ്ങനെ മികവുകാട്ടും എന്നത് ഒരു ചോദ്യമാണ്. അങ്ങനെയുള്ളപ്പോൾ നമുക്ക് ആവശ്യം ഒരു പ്രോപ്പർ ബോളറെ തന്നെയാണ്. ടീമിലേക്കെത്തി എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കുന്ന ഒരു ബോളർ വേണം. 135- 140 സ്പീഡിൽ പന്തെറിയാൻ പറ്റുന്ന ആൾ തന്നെ ടീമിൽ അണിനിരക്കണം.”- ചൗള കൂട്ടിച്ചേർക്കുന്നു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ 51 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. അതേസമയം വളരെ മോശം ബോളിംഗ് പ്രകടനം ഷർദുൽ താക്കൂർ മത്സരത്തിൽ പുറത്തെടുത്തു. 10 ഓവറുകളിൽ 78 റൺസാണ് ശർദുൽ താക്കൂർ മത്സരത്തിൽ വിട്ടുനൽകിയത്. മാത്രമല്ല മത്സരത്തിൽ ഒരു വിക്കറ്റുകൾ പോലും സ്വന്തമാക്കാൻ താക്കൂറിന് സാധിച്ചില്ല. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.

Scroll to Top