ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ബാറ്റർമാരിൽ ഒരാളാണ് ജോസ് ബട്ട്ലർ. ഇപ്പോഴിതാ തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ട്വന്റി20 യിൽ താൻ ഏറ്റവും അപകടകാരിയായ ബൗളർ ആരാണെന്ന ചോദ്യത്തിന് ഇന്ത്യൻ സൂപ്പർ ബൗളറുടെ പേരാണ് താരം മറുപടി നൽകിയത്.
ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ പേരാണ് ബട്ലർ പറഞ്ഞത്. നാല് തവണയാണ് ബുംറ ബട്ലറിനെ പുറത്താക്കിയിട്ടുള്ളത്. ഇരുവരും മുംബൈ ഇന്ത്യൻസിന് വേണ്ടി ഒന്നിച്ച് കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി മുതുകിലെ പരിക്ക് മൂലം കളിക്കളത്തിൽ ഇല്ല. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകും. പിന്നീട് ഉള്ള രണ്ട് മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ബി.സി.സി ഐ കുറച്ച് കഴിഞ്ഞ് വ്യക്തമാക്കും.
ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ വച്ച് നടക്കാനിരിക്കെ വരുന്ന മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ താരം കളിക്കാൻ സാധ്യതയില്ല. പൂർണ്ണ ഫിറ്റ്നസോടെ താരത്തിന് ലോകകപ്പിന് ഒരുക്കാൻ ആയിരിക്കും ബി.സി.സി.ഐ ശ്രമിക്കുക. അതേസമയം മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ നെടുംതൂണാണ് ബട്ലർ. കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കലാശ പോരാട്ടത്തിൽ കടക്കുന്നതിൽ വലിയ പങ്കു തന്നെയാണ് ഇംഗ്ലണ്ട് നായകൻ വഹിച്ചിട്ടുള്ളത്.
ഇംഗ്ലണ്ട് കഴിഞ്ഞ ഏകദിന ലോകകപ്പ് നേടുമ്പോൾ സുപ്രധാന പങ്ക് വഹിച്ചതും ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്നു. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ വച്ച് നടന്ന 20-20 ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടത്തിലേക്ക് നയിച്ചതും ബട്ട്ലർ ആയിരുന്നു.