ഈ 3 പേർക്കെതിരെ ബോൾ ചെയ്യാൻ പേടിയാണ്. ട്രെന്റ് ബോൾട്ടിന്റെ ലിസ്റ്റിൽ ഒരു ഇന്ത്യക്കാരനും.

boult appeal scaled

ലോകം കണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ന്യൂസിലാൻഡ് തരം ട്രെൻഡ് ബോൾട്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും ബോൾട്ട് തന്റെ നിറസാന്നിധ്യം ഉറപ്പിക്കുകയുണ്ടായി. 33കാരനായ ബോൾട്ട് തന്റെ കരിയറിൽ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റർമാരെ പറ്റി സംസാരിക്കുകയുണ്ടായി. ഒരുപാട് ബാറ്റർമാരിൽ നിന്നും മൂന്നു പേരെ തിരഞ്ഞെടുതാണ് ബോൾട്ട് സംസാരിച്ചത്.

ട്വന്റി20 ക്രിക്കറ്റിൽ ബോൾ ചെയ്യാൻ ഏറ്റവും പ്രയാസമുള്ള ബോളറെപ്പറ്റി ചോദിച്ചപ്പോൾ ബോൾട്ട് പറഞ്ഞത് ഇങ്ങനെയാണ്. -“അതൊരു വലിയ ചോദ്യം തന്നെയാണ്. ക്രിസ് ഗെയ്ലാണ് ഒരാള്‍. അങ്ങനെയുള്ള ഒരുപാട് ബാറ്റർമാരുണ്ടെങ്കിൽ ബോൾ ചെയ്യാൻ എല്ലായിപ്പോഴും ബുദ്ധിമുട്ടാണ്. ഒപ്പം ഇന്ത്യൻ താരം കെ എൽ രാഹുലിനെതിരെ ബോൾ ചെയ്യുകയും പ്രയാസമേറിയ കാര്യമാണ്. അത് തന്നെയാണ് പൊള്ളാർഡിന്റെ കാര്യവും. ട്വന്റി20യിൽ എല്ലാ ബാറ്റർമാരും മറ്റെല്ലാം മാറ്റിവെച്ച് വമ്പനടികൾക്ക് ശ്രമിക്കാറാണ് പതിവ്. അവർക്ക് യാതൊരു ഭയവും ഉണ്ടാവില്ല. “- ബോൾട്ട് പറയുന്നു.

KL RAHUL

മുൻപ് 2022ൽ ന്യൂസിലാൻഡ് ടീമുമായുള്ള സെൻട്രൽ കോൺടാക്ട് ബോൾട്ട് ഒഴിവായിരുന്നു. ശേഷം ലോകത്താകമാനമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് ബോൾട്ട് കളിക്കുന്നത്. 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഒരു തവണ പോലും ന്യൂസിലാൻഡിനായി ബോൾട്ട് കളിച്ചിട്ടില്ല. എന്നാൽ ബിഗ് ബഷ് ലീഗിലും ഐഎൽ ടിട്വന്റിയിലും ട്രെൻഡ് ബോൾട്ട് കളിച്ചിരുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Trent boult

ഗൾഫ് രാജ്യങ്ങളിലെ ക്രിക്കറ്റിൽ ഉയർച്ചയും നിലവാരവുമുണ്ടാക്കാൻ ഐഎൽടി20ക്ക് സാധിച്ചിട്ടുണ്ട് എന്ന് ബോൾട് പറയുന്നു. ടൂർണമെന്റിൽ ഒരുപാട് പേർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു എന്നും ബോൾട്ട് കൂട്ടിച്ചേർത്തു. എന്തായാലും ലോക ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷ തന്നെയാണ് ഇത്തരം ലീഗുകൾ.

Scroll to Top