നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഓഫ് സ്പിന്നർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമായി വളരുന്ന അശ്വിൻ തന്റെ മികച്ച പ്രകടനത്താൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നടത്തുന്നത് ഗംഭീരമായ തിരിച്ചുവരവാണ്. ഇക്കഴിഞ്ഞ ടി :20 വേൾഡ് കപ്പിൽ കൂടി നാല് വർഷത്തിന് ശേഷം നീല കുപ്പായം അണിഞ്ഞ അശ്വിൻ വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിലും തിളങ്ങാമെന്നുള്ള ഉറച്ച വിശ്വാസത്തിൽ തന്നെയാണ്.
ഏറെ കാലം വ്യത്യസ്ത വിക്കറ്റ് കീപ്പർമാരുടെ സാന്നിധ്യത്തിൽ പന്തെറിഞ്ഞിട്ടുള്ള അശ്വിൻ ഇപ്പോൾ ആരാണ് മികച്ച വിക്കറ്റ് കീപ്പർ എന്നുള്ള ചോദ്യത്തിന് സുപ്രധാന ഉത്തരം നൽകുകയാണ്. ഇതിഹാസ താരം ധോണി,വൃദ്ധിമാൻ സാഹ, ദിനേശ് കാർത്തിക്ക് ഇവരിലാരാണ് ഏറ്റവും മികച്ച എന്നുള്ള ചോദ്യത്തിനാണ് അശ്വിൻ ഇപ്പോൾ ഉത്തരം നൽകുന്നത്. മൂന്ന് വിക്കറ്റ് കീപ്പർമാരുമായി പ്രവർത്തിക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ അഭിപ്രായത്തിൽ ഏറ്റവും ബെസ്റ്റ് വിക്കറ്റ് കീപ്പർ എന്നും പറയുന്ന അശ്വിൻ സ്പിൻ ബൗളർമാർക്ക് വേണ്ടി എക്കാലവും മികച്ച പ്രകടനമാണ് ധോണി കാഴ്ചവെക്കാറുള്ളതെന്നും പറയുന്നു .”മൂന്ന് വിക്കറ്റ് കീപ്പർമാരെയും വേർതിരിക്കുക ആദ്യമേ പറയട്ടെ വളരെ പ്രയാസമാണ്. മൂന്ന് കീപ്പർമാരും വളരെ വ്യത്യസ്തരാണ് . അവർക്ക് എല്ലാം വളരെ ഭിന്നമായ കീപ്പിങ് ശൈലിയാണ്.എങ്കിലും മികവ് പരിശോധിച്ചാൽ ഞാൻ ധോണി, സാഹ, ദിനേശ് കാർത്തിക്ക് എന്നിങ്ങനെ ഒരു ക്രമമാണ് പറയുക “അശ്വിൻ തന്റെ അഭിപ്രായം വിശദമാക്കി.
“ഞാൻ ആഭ്യന്തര ക്രിക്കറ്റിൽ ദിനേശ് കാർത്തിക്കിന്‍റെ വിക്കറ്റ് കീപ്പർ റോളിൽ നിൽക്കുമ്പോൾ അനേകം ഓവറുകൾ എറിഞ്ഞിട്ടുണ്ട്.കൂടാതെ ധോണിക്ക് കീഴിൽ കളിച്ച കാലവും എനിക്ക് വളരെ ഓർമ്മയുണ്ട്. ഇപ്പോൾ സാഹ വിക്കറ്റ് കീപ്പറായി നിൽക്കുമ്പോൾ എനിക്ക് നല്ല ഓർമകളുണ്ട്. എങ്കിലും. ധോണിയെയാണ് ഞാൻ നമ്പർ വൺ എന്ന് സെലക്ട് ചെയ്യൂ. അദ്ദേഹം പിഴവുകൾ അങ്ങനെ വരുത്താറില്ല. സ്റ്റമ്പിങ്, ക്യാച്ചിംഗ്, റൺ ഔട്ട് എല്ലാത്തിലും മികവ് കാണിക്കാനും പിഴവുകൾ പൂർണ്ണമായി ഒഴിവാക്കാനും ധോണിക്ക് സാധിക്കാറുണ്ട്. എതാനും മികച്ച ഓർമകളും തന്നെ എനിക്ക് ഇക്കാര്യത്തിലുണ്ട് ” രവിചന്ദ്രൻ അശ്വിൻ വാചാലനായി.