വാമികയുടെ ഫോട്ടോ എടുക്കരുത് പ്ലീസ് :അപേക്ഷയുമായി വിരാട് കോഹ്ലി

20211217 213935

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വളരെ അധികം പ്രതീക്ഷകളോടെയാണ് നിർണായക സൗത്താഫ്രിക്കൻ പര്യടനത്തിനായി പോകുന്നത്. വിരാട് കോഹ്ലിയും സംഘവും സൗത്താഫ്രിക്കക്ക്‌ എതിരെ അവരുടെ മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടെസ്റ്റ്‌ മത്സര പരമ്പരക്ക്‌ ശേഷം ഏകദിന പരമ്പരയും ഇരു ടീമുകളും കളിക്കും. ടീം ഇന്ത്യയിൽ ഭിന്നതകൾ സജീവമാണ് എന്നുള്ള വാർത്തകൾക്കിടയിലാണ്‌ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ സൗത്താ ഫ്രിക്കൻ ടെസ്റ്റ്‌ പരമ്പര വരുന്നത് എന്നതും ശ്രദ്ധേയം. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും തന്നെ മാറ്റിയതിൽ നിരാശനായി വിരാട് കോഹ്ലി ഏകദിന പരമ്പര ഉപേക്ഷിച്ചെക്കുമെന്നുള്ള റിപ്പോർട്ടുകൾ സജീവമായിരുന്നുവെങ്കിൽ പോലും ടീമിനോപ്പം യാതൊരുവിധ പ്രശ്നവും കൂടാതെ ഒത്തുചേരുകയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻ ഇപ്പോൾ.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറുന്നത് ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിന്റെ പര്യടനത്തിന് മുൻപുള്ള ചില കാഴ്ച്ചകളാണ്. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നേതൃത്വത്തിലാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ പരമ്പരക്കായി യാത്ര തിരിച്ചത്. ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം ഭാര്യമാർക്കും കുട്ടികൾക്കും പ്രവേശനം ബിസിസിഐ അനുവദിച്ചിട്ടുണ്ട്. ടീം മുഴുവൻ സൗത്താഫ്രിക്കയിൽ എത്തിയ ശേഷം ബയോ ബബിളിലേക്ക്‌ പ്രവേശിച്ചു. വിരാട് കോഹ്ലിക്ക്‌ ഒപ്പം ഭാര്യ അനുഷ്ക ശർമ്മയെയും കൂടാതെ പ്രിയ മകൾ വാമികയെയും കാണുവാനായി കഴിഞ്ഞു

Read Also -  ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്

സാധാരണ തങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകകളിൽ പോലും മകളുടെ ഒരു ഫോട്ടോ പോലും വിരാട് കോഹ്ലിയും അനുഷ്കയും പങ്കുവെക്കാറില്ല. മകളുടെ മുഖം ഇതുവരെ ആരാധകർക്കായി പോലും പരിചയപ്പെടുത്തിയിട്ടില്ലാത്ത കോഹ്ലി ബസിൽ നിന്നും വന്നിറങ്ങിയ ശേഷം ഫോട്ടോഗ്രാഫർമാരോടും എല്ലാം മകളുടെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യം ഉന്നയിക്കുന്നത് നമുക്ക് കാണുവാനായി സാധിക്കും. കോഹ്ലിയുടെ ഈ ആവശ്യം ഉന്നയിക്കുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു.

Scroll to Top