സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരയിലെ തന്‍റെ പൊസിഷന്‍ ഏതെന്ന് പ്രഖ്യാപിച്ചു കെല്‍ രാഹുല്‍. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം എത്തുന്ന ഇന്ത്യന്‍ ടീമിനെ ഇത്തവണ നയിക്കുക കെല്‍ രാഹുലാണ്. ടെസ്റ്റ് പരമ്പര 1-2 ന് അടിയറവ് വച്ച ഇന്ത്യന്‍ ടീമിനു ഏകദിന പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റതോടെയാണ് കെല്‍ രാഹുലിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. പേസര്‍ ജസ്പ്രീത് ബൂംറയാണ് വൈസ് ക്യാപ്റ്റന്‍.
രോഹിത് ശര്‍മ്മയുടെ അസാന്നിധ്യത്തില്‍ താന്‍ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യുമെന്ന് കെല്‍ രാഹുല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ” അതെ, കഴിഞ്ഞ 14-15 മാസങ്ങളിൽ, ഞാൻ നാല്-അഞ്ചാം നമ്പറിൽ, വ്യത്യസ്‌ത പൊസിഷനുകളിൽ ബാറ്റ് ചെയ്‌തു, അത് ടീമിന് എന്നിൽ നിന്ന് ആവശ്യമായിരുന്നുവെന്ന് നിങ്ങൾക്കറിയാം. ഇപ്പോൾ, രോഹിത് ശര്‍മ്മ ഇല്ലാത്തതിനാൽ, ഞാൻ ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യും,” വെർച്വൽ പത്രസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
വെർച്വൽ വാർത്താ സമ്മേളനത്തിൽ, കെ എൽ രാഹുലിനോട് തന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ചോദിച്ചപ്പോൾ, മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണിയിൽ നിന്നും വിരാട് കോഹ്‌ലിയിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നാണ് കെല്‍ രാഹുല്‍ പറഞ്ഞത്. മത്സര ഫലത്തില്‍ അധിക ഭാവങ്ങള്‍ പ്രകടിപ്പിക്കാറില്ലാ എന്നും രാഹുല്‍ കൂട്ടി ചേര്‍ത്തു.
” ഞാൻ യഥാർത്ഥത്തിൽ ആകുലപ്പെടുന്നവനോ സന്തോഷിക്കുന്നവനോ അല്ല. ജോഹന്നാസ്ബർഗ് ടെസ്റ്റിൽ നിന്ന് ധാരാളം പഠിക്കാന്‍ ഉണ്ടായിരുന്നു. എംഎസ് ധോണിയിൽ നിന്നും വിരാട് കോഹ്‌ലിയിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഞാൻ മനുഷ്യനാണ്, തെറ്റുകൾ വരുത്തും, പക്ഷേ ഞാൻ പഠിക്കുകയും മെച്ചപ്പെടുകയും ചെയ്യും. അവിടെയാണ് എന്റെ മനസ്സ്. ഏകദിന പരമ്പര ഒരു പുതിയ തുടക്കമാണ്, ടീമിനെ നയിക്കാനുള്ള മികച്ച അവസരമാണിത് ” കെല്‍ രാഹുല്‍ കൂട്ടിചേര്‍ത്തു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജനുവരി 19 മുതൽ ആരംഭിക്കും. രണ്ടാം ഏകദിനം ജനുവരി 21 ന് രണ്ടാമത്തേതും മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം ജനുവരി 23 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കും.