രണ്ട് രണ്ടര വര്‍ഷക്കാലം അയാള്‍ എന്തു ചെയ്യുകയായിരുന്നു. കുറ്റപ്പെടുത്തലുമായി ആകാശ് ചോപ്ര.

Virat kohli and aakash chopra scaled

ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വീരാട് കോഹ്ലി, ചേത്വേശര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ മോശം ഫോമിനു ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറിനെ കുറ്റപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിന്‍റെ പുരോഗതിയുടെ ക്രെഡിറ്റ് എല്ലാവരും ഏറ്റെടുത്തിട്ടുണ്ടെന്നും “ബാറ്റിംഗ് തകർച്ചയ്ക്ക് ആരാണ് ഉത്തരവാദി?” എന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.

” ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെടുത്തലിന്റെ ക്രെഡിറ്റ് എല്ലാവരും ഏറ്റെടുത്തു. ചിലർ വിരാട് കോലിക്കും ചിലർ ഭരത് അരുണിനും ചിലർ രവി ശാസ്ത്രിക്കും ക്രെഡിറ്റ് നൽകി. ‘ഇന്ത്യൻ ബൗളിംഗ് ഒരുപാട് മെച്ചപ്പെട്ടു’ എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ബാറ്റിംഗ് തകർച്ചയ്ക്ക് ആരാണ് ഉത്തരവാദി?

332689 1

നിങ്ങൾ ക്രെഡിറ്റ് എടുക്കുകയാണെങ്കിൽ, ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ട്. മോശം ഫോം പ്രകടമാണ്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി എന്നിവരുടെ കണക്കുകള്‍ കഴിഞ്ഞ 2-2.5 വർഷത്തിനിടെ കുറഞ്ഞു ” ബാറ്റിംഗ് കോച്ച് എവിടെയാണ് എന്ന് ആകാശ് ചോപ്ര ചോദിച്ചു. ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ വളരെക്കാലമായി ടീമിനൊപ്പമുണ്ടെന്നും അദ്ദേഹം തന്റെ ജോലി വേണ്ടത്ര ചെയ്യുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ ഇന്ത്യ പോരായ്മകൾ കണ്ടെത്തി അത് പരിഹരിക്കണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.
20220118 145343

വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് ജോലി ബുദ്ധിമുട്ടായി എന്ന് കമന്‍റേറ്റര്‍ കൂടിയായ ആകാശ് ചോപ്ര പറഞ്ഞു. രാഹുല്‍ ദ്രാവിഡ് കുറച്ച് നാള്‍ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ അടുത്ത ക്യാപ്റ്റനുള്ള പദ്ധതി ഉണ്ടാക്കുമായിരുന്നു എന്നും മുന്‍ താരം പറഞ്ഞു.

Scroll to Top