വമ്പൻ താരങ്ങളുമായി ലക്ക്നൗ ടീം : രാഹുലിന് 15 കോടി

ഐപിൽ ആവേശം ഒരിക്കൽ കൂടി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ സജീവമാകുമ്പോൾ പുതിയ രണ്ട് ഐപിൽ ടീമുകളിലേക്ക് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ.കഴിഞ്ഞ ദിവസം അഹമ്മദാബാദ് ടീം അവരുടെ മൂന്ന് സൂപ്പര്‍ താരങ്ങളെ പ്രഖ്യാപിക്കാനൊരുങ്ങുന്നത് റിപ്പോർട്ടായി വന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ ലക്ക്നൗ ടീമിന്റെ മൂന്ന് താരങ്ങൾ ആരൊക്കെയെന്നുള്ള ചില റിപ്പോർട്ടുകൾ വരുന്നത്.

ഇത്‌ പ്രകാരം സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുൽ, സ്റ്റാർ ആൾറൗണ്ടർ മാർക്കസ് സ്റ്റോനിസ്, ലെഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവരെ ലക്ക്നൗ ടീം സ്‌ക്വാഡിലേക്ക് എത്തിച്ചു എന്നാണ് സൂചന.മെഗാതാരലേലത്തിന് മുൻപായി മൂവരുമായി ലക്ക്നൗ ടീം കരാറിൽ എത്തിയെന്നാണ് സൂചന.

റിപ്പോർട്ടുകൾ പ്രകാരം നിലവിലെ ഇന്ത്യൻ ലിമിറ്റെഡ് ഓവർ വൈസ് ക്യാപ്റ്റനായ രാഹുലിനെ 15 കോടി രൂപക്കാണ് ലക്ക്നൗ ടീം സ്‌ക്വാഡിലേക്ക് എത്തിച്ചത് എങ്കിൽ ആൾറൗണ്ടർ സ്റ്റോനിസിന് 11 കോടി രൂപയാണ് പ്രതിഫലം. യുവ ലെഗ് സ്പിന്നറായ രവി ബിഷ്ണോയിക്ക് 4 കോടി രൂപയാണ് പ്രതിഫലം.

നേരത്തെ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന രാഹുൽ ടീമില്‍ തുടരില്ലാ എന്നറിയിച്ചിരുന്നു. എന്നാൽ അഹമ്മദാബാദ് ടീം അടക്കം രാഹുലിനെ സ്‌ക്വാഡിലേക്ക് എത്തിക്കും എന്ന് കരുതിയെങ്കിലും ലക്ക്നൗ ടീം താരവുമായി ചർച്ചകൾ നടത്തി അന്തിമ കരാറിൽ എത്തുകയായിരുന്നു.

അതേസമയം ലക്ക്നൗ ടീം നേരത്തെ മുംബൈ ഇന്ത്യൻസ് ആൾറൗണ്ടർ കൃനാൾ പാണ്ട്യയുമായി കരാറിൽ എത്താൻ ശ്രമിച്ചെങ്കിലും മികച്ച ഐപിൽ ഫോമിന്റെ അടിസ്ഥാനത്തിൽ രവി ബിഷ്ണോയിയെ സ്‌ക്വാഡിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ തന്നെ ലക്നൗ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. അഹമ്മദാബാദ് ടീം ഹാർഥിക്ക് പണ്ട്യ, റാഷിദ്‌ ഖാൻ,ശുഭ്മാൻ ഗിൽ എന്നിവരെ സ്‌ക്വാഡിൽ എത്തിച്ചു.