ധോണി ഇന്ത്യൻ ടീമിലേക്ക്‌ വന്നപ്പോൾ എനിക്ക് ആ കാര്യം മനസ്സിലായി :മനസ്സുതുറന്ന് ദിനേശ് കാർത്തിക്

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനും ലോകത്തെ ഏറ്റവും ബെസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ചെങ്കിലും ഇന്നും എല്ലാ ക്രിക്കറ്റ്‌ ആരാധകരും ഇഷ്ടപെടുന്ന ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ നായകനും ഒപ്പം സ്റ്റാർ ബാറ്റ്‌സ്മാനുമാണ്. വരാനിരിക്കുന്ന ഐപിൽ സീസണുകളിൽ ധോണി ചെന്നൈ കുപ്പായത്തിൽ തന്നെ കളിക്കും എന്നാണ് ആരാധകർ പലരും വിശ്വസിക്കുന്നത് എങ്കിലും ഐപിൽ ക്രിക്കറ്റിൽ തുടരണമോയെന്നതിലുള്ള അന്തിമ തീരുമാനം കൈകൊള്ളൂന്നത് ധോണിയാണ്. ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റിലും നായക കുപ്പായം വളരെ മനോഹരമായി അണിഞ്ഞ ധോണിയുടെ നേട്ടങ്ങൾ ഇന്നും അത്ഭുതമാണ്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ധോണിക്ക് മുൻപേ എത്തിയ താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീം വിക്കറ്റ് കീപ്പറുമായ ദിനേശ് കാർത്തിക് കഴിഞ്ഞ ദിവസം ധോണിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുക്കുന്നത്. ക്രിക്കറ്റിൽ അപൂർവ്വമായി പിറക്കുന്ന ഒരു താരമാണ് ധോണിയെന്ന് പറഞ്ഞ കാർത്തിക് അന്ന് ധോണിയുടെ അരങ്ങേറ്റവും വരവിനും പിന്നാലെ തനിക്ക് ഇന്ത്യൻ ടീമിൽ എല്ലാ അവസരവും നഷ്ടമായതിനെ കുറിച്ചും മനസ്സ്തുറന്നു.

“ഒരു ക്രിക്കറ്റിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു താരമാണ് മഹേന്ദ്ര സിങ് ധോണി. ഇന്നും ധോണി ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ സൃഷ്ടിച്ച ആ ഒരു ആവേശം വലുതാണ്. അന്ന് ടീം ഇന്ത്യക്കൊപ്പം ധോണി കരിയർ തുടക്കം കുറിച്ചപ്പോൾ അദ്ദേഹം അതിവേഗമാണ് രാജ്യത്ത് ഒരു തരംഗമായി മാറിയത്. അന്ന് എനിക്ക് വിശദമായി മനസ്സിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കുള്ള വാതിൽ എല്ലാം അടഞ്ഞതായി ” ഒരു യൂട്യൂബ് ചാനലിൽ ദിനേശ് കാർത്തിക് അഭിപ്രായം വിശദമാക്കി. ക്രിക്കറ്റിൽ സജീവമല്ലാത്ത കാർത്തിക് ഐപിഎല്ലിൽ തന്റെ ഫോം തുടരാമെന്നുള്ള പ്രതീക്ഷയിലാണ്

Previous articleഅപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കി ഷാക്കിബ് :സ്പിൻ മികവിൽ തകർന്ന് ഓസ്ട്രേലിയ
Next articleമഴ ആദ്യ ടെസ്റ്റിൽ ആരെ രക്ഷിച്ചു :തുറന്ന് പറഞ്ഞ് ജോ റൂട്ട്