ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം151 റൺസിന്റെ മാസ്മരിക ജയം ഇന്ത്യൻ ടീമിന് സമ്മാനിച്ചപ്പോൾ ഏറെ വിമർശനം കേൾക്കേണ്ടി വരുന്നത് ജോ റൂട്ടും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമാണ്. വളരെ അധികം ആധിപത്യം ലോർഡ്‌സിലെ ടെസ്റ്റിൽ സ്വന്തമാക്കിയിട്ടും അഞ്ചാം ദിനം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തോൽവി വഴങ്ങിയത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപെടുന്നത്. രണ്ടാം ടെസ്റ്റിലെ ജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിൽ എത്തുവാൻ ഇന്ത്യൻ ടീമിന് സാധിച്ചപ്പോൾ മൂന്നാം ടെസ്റ്റ് മത്സരം ഓഗസ്റ്റ് 25നാണ് ആരംഭിക്കുക നിർണായകമായ ടെസ്റ്റ് പരമ്പരയിൽ 5 ടെസ്റ്റുകളാനുള്ളത്. ഒപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗവുമാണ് ഈ ടെസ്റ്റ് പരമ്പര.
അതേസമയം അഞ്ചാം ദിനം ലോർഡ്‌സ് ടെസ്റ്റിൽ മോശം ക്യാപ്റ്റൻസിയുടെയും പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന നായകൻ ജോ റൂട്ടിന്റെ ബാറ്റിങ് ഫോം ഏറെ പ്രശംസ നേടുകയാണ് ഇപ്പോൾ. കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് ഫോം തുടരുന്ന റൂട്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി അടിച്ച് കഴിഞ്ഞു. കൂടാതെ താരം ഇന്ത്യക്ക് എതിരായ തന്റെ മികച്ച ഫോമും തുടരുകയാണ്. ഇന്ത്യൻ ടീമിനെതിരെ മാത്രം ടെസ്റ്റിൽ 2000ലേറെ റൺസ് എന്ന നേട്ടവും കഴിഞ്ഞ മത്സരം താരത്തിന് സമ്മാനിച്ചു. ഈ ഒരു ടെസ്റ്റ് പരമ്പരയിൽ അടക്കം ഇന്ത്യൻ ബൗളിംഗ് നിരക്ക് വെല്ലുവിളിയായി മാറുന്ന ജോ റൂട്ടിനെ വീഴ്ത്താനുള്ള തന്ത്രം ഇപ്പോൾ വിശദമാക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്റ്റാർ സ്പിന്നർ മോണ്ടി പനേസർ. റൂട്ടിനെ എളുപ്പം വീഴ്ത്താൻ സാധിച്ചാൽ അത് ടീം ഇന്ത്യക്ക് കാര്യങ്ങൾ അനായാസമാക്കി മറ്റുമെന്നും പനേസർ അഭിപ്രായപെടുന്നു
“എപ്പോൾ റൂട്ട് ക്രീസിൽ എത്തിയാലും ടീം ഇന്ത്യയുടെ നായകൻ കോഹ്ലി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് പന്തെറിയുവാൻ നൽകണമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഓഫ് സ്റ്റമ്പ് ലൈനിൽ തുടർച്ചയായി പന്തുകൾ എറിഞ്ഞാൽ മാത്രമേ റൂട്ടിന്റെ വിക്കറ്റ് ടീം ഇന്ത്യക്ക് സ്വന്തമാക്കുവാൻ കഴിയൂ.റൂട്ട് ക്രീസിൽ വന്ന സിറാജ്,ബുംറ എന്നിവർ ഈ പ്ലാൻ നടപ്പിലാക്കുവാൻ ശ്രമിക്കണം. ഒരിക്കലും റൂട്ടിനെ ഷോർട്ട് പിച്ച് ബൗളിംഗ് തന്ത്രത്താൽ വീഴ്ത്തുവനായി നമുക്ക് സാധിക്കില്ല “പനേസർ മുന്നറിയിപ്പ് നൽകി