അഫ്‌ഘാനിലെ ക്രിക്കറ്റിന് എന്ത് സംഭവിക്കും ഇനി :തുറന്ന് പറഞ്ഞ് മുൻ കോച്ച്

ക്രിക്കറ്റ്‌ ലോകവും ക്രിക്കറ്റ്‌ പ്രേമികളും എല്ലാം ഇപ്പോൾ വളരെ അധികം സജീവ ചർച്ചയാക്കി മാറ്റുന്നത് പ്രമുഖ ക്രിക്കറ്റ്‌ ടീമായ അഫ്‌ഘാനിസ്ഥാന്റെ ഭാവിയെ കുറിച്ചാണ്. മാറിയ രാഷ്ട്രീയ സാഹചര്യം അഫ്‌ഘാനിസ്ഥാനിലെ ക്രിക്കറ്റ്‌ ടീമിന്റെ മികവോടെയുള്ള വളർച്ചയെ എങ്ങനെ ബാധിക്കും എന്നുള്ള ആശങ്കകൾ മുൻ ക്രിക്കറ്റ്‌ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. എല്ലാ ക്രിക്കറ്റ്‌ ആരാധകരും അഫ്‌ഘാൻ ടീം താരങ്ങൾ സുരക്ഷിതാവണം എന്നുള്ള പ്രാർത്ഥനകളിലാണ് എങ്കിലും നിലവിൽ അഫ്‌ഘാനിസ്ഥാനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അത്ര ആശാവഹമല്ല. ഏറെ ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമാക്കിയ അഫ്‌ഘാൻ ടീമിലെ താരങ്ങൾ എല്ലാം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ കളിക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.

എന്നാൽ അഫ്‌ഘാൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി എങ്ങനെയാകുമെന്നുള്ള ഒരു സൂചന നൽകുകയാണ് അഫ്‌ഘാൻ ടീം മുൻ പരിശീലകൻ ലാൽചന്ദ് രാജ്പുത് . എല്ലാ ആളുകളും ഇന്ന് അഫ്‌ഘാനിലെ ടീം വീണ്ടും ക്രിക്കറ്റ്‌ കളിക്കുമോയെന്നുള്ള ചർച്ചകളിലാണ് എങ്കിലും രാജ്യത്തെ ഈ മാറിയ സാഹചര്യം എപ്രകാരമാകും ക്രിക്കറ്റിനെ ബാധിക്കുകയെന്ന് തുറന്ന് പറയുകയാണ് മുൻപത്തെ കോച്ച് ലാൽചന്ദ് രാജ്പുത് .നിലവിലെ ഈ മോശം സാഹചര്യങ്ങൾ ഒന്നും തന്നെ ഇനി ആശങ്കയായി മാറുകയില്ല എന്നാണ് അദ്ദേഹം പങ്കുവെക്കുന്ന അഭിപ്രായം.

“ഇന്നും അഫ്‌ഘാനിസ്ഥാനിലെ ഏറ്റവും മികച്ച കായികവിനോദം ക്രിക്കറ്റാണ്. ക്രിക്കറ്റിനെ ഏറെ ഇഷ്ടപെടുന്ന ഒരു ജനത ഇന്നും അഫ്‌ഘാനിസ്ഥാനിൽ ഉണ്ട്. രാജ്യത്തെ ഈ മാറിയ സാഹചര്യം പക്ഷേ ക്രിക്കറ്റ്‌ കളിക്ക് വെല്ലുവിളിയായി വരില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. ടീമിലെ എല്ലാ താരങ്ങളുമായി ഞാൻ ഇതിനകം സംസാരിച്ചിട്ടുണ്ട്. അവർ എല്ലാം ക്രിക്കറ്റ്‌ കളി തുടരാമെന്നുള്ള വിശ്വാസത്തിലാണ്. വരാനിരിക്കുന്ന ടി :ട്വന്റി ലോകകപ്പിൽ അഫ്‌ഘാൻ ടീമിൽ നിന്നും മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അവർ ഇനിയും നമ്മുടെ ക്രിക്കറ്റ്‌ ഈ രാജ്യത്ത് തുടരുവാൻ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം “ലാൽചന്ദ് രാജ്പുത്  തന്റെ അഭിപ്രായം വ്യക്തമാക്കി