സഞ്ചു സാംസണ്‍ വീണ്ടും ഇറങ്ങുന്നു. ലക്ഷ്യം ടി20 പ്ലേയിങ്ങ് ഇലവന്‍ സ്ഥാനം

ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ, നോര്‍ത്താംപ്ടണ്‍ഷയറിനെ നേരിടും. നോര്‍ത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. ടെലിവെഷന്‍ സംപ്രേക്ഷണം ഇല്ലാത്ത മത്സരം, തത്സമയമായി നോര്‍ത്താംപ്ടണ്‍ യൂട്യൂബ് ചാനലില്‍ കാണാം.

നേരത്തെ ആദ്യ സന്നാഹ മത്സത്തില്‍ ഡെര്‍ബിഷെയറിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. ദീപക്ക് ഹൂഡ, സഞ്ചു സാംസണ്‍, ഉമ്രാന്‍ മാലിക്ക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിളങ്ങിയിരുന്നു. നോര്‍ത്താംപ്ടണിനെതിരെ രണ്ടാം മത്സരവും വിജയിച്ച് ആത്മവിശ്വാസത്തോടെ പരമ്പരക്ക് ഇറങ്ങാനാണ് ഇന്ത്യയുടെ ലക്ഷ്യം.

മലയാളി താരം സഞ്ചു സാംസണിനു ഈ മത്സരം നിര്‍ണായകമാണ്. രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നതോടെ പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ അസാധാരണ പ്രകടനം നടത്തേണ്ടി വരും. കഴിഞ്ഞ മത്സരത്തില്‍ 30 പന്തില്‍ 4 ബൗണ്ടറികളും 1 സിക്സുമായി 38 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. നേരത്തെ അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 77 റണ്‍സും മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

Sanju vs ireland

India’s Squad for the warm-up T20 game

Ruturaj Gaikwad, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya (c), Dinesh Karthik (wk), Axar Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Umran Malik, Sanju Samson, Harshal Patel, Venkatesh Iyer, Rahul Tripathi, Arshdeep Singh, Ravi Bishnoi

Previous articleറിഷഭ് പന്ത് അത്ഭുതങ്ങള്‍ ഒന്നും നടത്തിയില്ലാ ; അത് ഇംഗ്ലണ്ട് ബോളര്‍മാരുടെ കഴിവുകേട്. വിമര്‍ശനവുമായി മുന്‍ പാക്ക് പേസര്‍
Next articleഒടുവില്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. ടോപ്പ് ഓഡറിനെതിരെ പന്തെറിയാന്‍ എളുപ്പം. വാലറ്റമാണ് പണി