ദ്രാവിഡും ലക്ഷ്മണും വന്നു ഇനി സച്ചിന്റെ വരവ് :സൂചന നൽകി സൗരവ് ഗാംഗുലി

images 2021 12 18T075955.547

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം പുതിയ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയാണ് ബിസിസിഐയുടെ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീം ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ്‌ എത്തിയപ്പോൾ മുൻ ഇന്ത്യൻ താരമായ ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായി കഴിഞ്ഞ ആഴ്ച നിയമിതനായി.

മുൻ ഇതിഹാസ താരങ്ങളെ വ്യത്യസ്ത റോളുകളിൽ കൊണ്ട് വരികയെന്നുള്ള ഗാംഗുലിയുടെ തന്ത്രം ആരാധകർ പോലും വളരെ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാൽ ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും ഉയരാറുള്ള പ്രധാന ചോദ്യമാണ്. ഇപ്പോൾ ഈ കാര്യത്തിൽ തന്റെ നിലപാട് തുറന്ന് പറയുകയാണ് സൗരവ് ഗാംഗുലി.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ടീമുകൾക്ക് ഒപ്പം പരിശീലക റോളിലേക്ക് ഇതുവരെയും എത്തിയിട്ടില്ലാത്ത സച്ചിൻ മുൻപ് പല വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിനും ഒപ്പം പ്രവർത്തിച്ചിരുന്നു. മെന്റർ റോളിൽ സച്ചിനെ ഇന്ത്യൻ ടീം പരിഗണിക്കുമോ എന്നുള്ള ചോദ്യം ശക്തമാകവേ തന്റെ അഭിപ്രായവും ആഗ്രഹിവും വിശദമാക്കി രംഗത്ത് എത്തുകയാണ് ദാദ. “സച്ചിൻ വ്യത്യസ്തനായ വ്യക്തിയാണ്. ഇത്തരം റോളുകളിൽ അദ്ദേഹം എത്തുകയെന്ന കാര്യം നടക്കാൻ ബുദ്ധിമുട്ടാണ്. സച്ചിൻ ഇത്തരം റോളുകളിൽ എത്താനുള്ള എല്ലാ സാധ്യതകളും സജീവമാണ് “ഗാംഗുലി വാചാലനായി.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“സച്ചിൻ എത്തുന്നത് എല്ലാവർക്കും വളരെ സന്തോഷ വാർത്തയായിരിക്കും. എന്നാൽ അതിലേക്ക് എത്താനായി അൽപ്പം കാര്യങ്ങൾ കൂടിയുണ്ട്.ഇപ്പോഴും ചില കാര്യങ്ങളിൽ തെറ്റുകൾ മാത്രം ചൂണ്ടികാണിക്കാനായി ആളുകളുണ്ട്. എങ്കിലും സച്ചിൻ ഒരുനാൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായി എത്തും. സച്ചിന് ചില സുപ്രധാന റോളുകൾ ഇന്ത്യൻ ടീമിനായി നിർവഹിക്കാനായി സാധിക്കും. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നാൽ അത്‌ വൈകാതെ തന്നെ നടക്കും “ഗാംഗുലി അഭിപ്രായം വിശദമാക്കി

Scroll to Top