ബോളർമാരല്ല തോൽക്കാൻ കാരണം. പറ്റിയ പിഴവുകൾ വെളിപ്പെടുത്തി ധോണി.

2023 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ അവിചാരിതമായ ഒരു പരാജയമായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് നേരിടേണ്ടിവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് മികച്ച തുടക്കം ലഭിച്ചു. എന്നാൽ തങ്ങളുടെ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ആ തുടക്കം മുതലാക്കുന്നതിൽ ചെന്നൈ ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. ബാറ്റിംഗ് നിരയിൽ 50 പന്തുകളിൽ 92 റൺസ് നേടിയ ഋതുരാജ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബാക്കി ബാറ്റർമാരൊക്കെയും ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നതാണ് കണ്ടത്. ശേഷം ബോളിങ്ങിലും ചെന്നൈയ്ക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കാതെ വന്നു. ഈ സാഹചര്യത്തിൽ പരാജയത്തിനുള്ള കാരണം വ്യക്തമാക്കുകയാണ് ചെന്നൈയുടെ നായകൻ മഹേന്ദ്ര സിംഗ് ധോണി.

ബോളിങ്ങിലല്ല ബാറ്റിംഗിലാണ് ചെന്നൈക്ക് പിഴവുണ്ടായത് എന്ന് മഹേന്ദ്ര സിംഗ് ധോണി പറയുന്നു. മത്സരത്തിനുശേഷം സംസാരിക്കവേയാണ് ധോണി ഇക്കാര്യം വെളിപ്പെടുത്തിയത്. “ബാറ്റിംഗിൽ ഞങ്ങൾക്ക് പ്രതീക്ഷിച്ച റൺസിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. ഒരു 15-20 റൺസ് കുറവാണ് ഞങ്ങൾക്ക് നേടാനായത്. ഒരുപക്ഷേ അത്രയും കൂടി നേടിയിരുന്നെങ്കിൽ മത്സരത്തിൽ വിജയം കണ്ടേനെ. മാത്രമല്ല പിച്ചിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം പ്രകടമായിരുന്നു. മത്സരം തുടങ്ങിയ സമയം മുതലേ ബോളിന് കൃത്യമായ മൂവ്മെന്റുകൾ ലഭിച്ചിരുന്നു. അതിനാൽ തന്നെ മധ്യ ഓവറുകളിൽ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു.”- ധോണി പറഞ്ഞു.

cd1c75d6-f4b1-4d73-b233-31825280e8a0

“യുവതാരങ്ങൾ അവർക്ക് ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ മുതലാക്കേണ്ടത് ആവശ്യം തന്നെയാണ്. ഹംഗർഗേക്കർ മത്സരത്തിൽ നല്ല പേസിലാണ് പന്തറിഞ്ഞത്. അവൻ ഓരോ മത്സരത്തിലും മെച്ചപ്പെടുന്ന താരമാണ്. എന്നിരുന്നാലും ബോളർമാരൊക്കെയും മെച്ചപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ നൊബോൾ എറിയുന്നത് മാത്രമാണ് കുറച്ച് പ്രശ്നമായി തോന്നിയത്. അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മെച്ചപ്പെടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഇനി വേണ്ടത്.”- ധോണി കൂട്ടിച്ചേർക്കുന്നു.

rutural gaikwad ipl 2023

മത്സരത്തിൽ റാഷിദ് ഖാനും അൾസാരി ജോസഫും മുഹമ്മദ് ഷാമിയും ഗുജറാത്തിനായി ബോളിങ്ങിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു. മറുവശത്ത് ചെന്നൈയുടെ ബോളിംഗ് നിര പൂർണമായും തകർന്നുവീഴുന്നതായിരുന്നു കാണാൻ സാധിച്ചത്. മാത്രമല്ല 2023 ഐപിഎല്ലിന്റെ മിന്നി ലേലത്തിൽ വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയ ബെൻ സ്റ്റോക്സ് മത്സരത്തിൽ നിറംമങ്ങിപ്പോയതും ചെന്നൈ സൂപ്പർ കിങ്സിനെ ബാധിച്ചിട്ടുണ്ട്. എന്തായാലും ഈ പിഴവുകളൊക്കെയും തിരുത്തി അടുത്ത മത്സരത്തിൽ ചെന്നൈ തിരികെ വരുമെന്നാണ് പ്രതീക്ഷ.

Previous articleIPL ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയറുടെ ഇംപാക്ട്. ചെന്നൈയെ തോല്‍പ്പിച്ചത് തുഷാർ ദേശ്പാണ്ഡെ
Next articleമുംബൈയ്ക്ക് ശേഷം ചെന്നൈയുടെ പുതിയ “അച്ഛനായി” ഗുജറാത്ത്