മുംബൈയ്ക്ക് ശേഷം ചെന്നൈയുടെ പുതിയ “അച്ഛനായി” ഗുജറാത്ത്

image editor output image1879176118 1680330155852

ഇന്നലെയായിരുന്നു ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്നലത്തെ വിജയത്തോടെ ധോണിയുടെ ചെന്നൈക്കെതിരെയുള്ള തങ്ങളുടെ അപരാജിത റെക്കോർഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ് ഹർദിക് പാണ്ഡ്യയും കൂട്ടരും.

ചെന്നൈയ്ക്കെതിരെ ഐപിഎല്ലിൽ ഹാട്രിക് വിജയമാണ് ഗുജറാത്ത് ഇന്നലത്തെ വിജയത്തോടെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും രണ്ട് തവണ നേർക്കുനേർ വന്നപ്പോൾ രണ്ടുതവണയും വിജയം ഗുജറാത്തിന്റെ കൂടെയായിരുന്നു. ഇന്നലത്തെ ചെന്നൈയുടെ പരാജയത്തോടെ ധോണിയെയും കൂട്ടരെയും ട്രോളി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

FB IMG 1680330007848

ഗുജറാത്ത് ചെന്നൈയുടെ പുതിയ അച്ഛനാണ് എന്നാണ് ആരാധകർ പറയുന്നത്.ഇനി മുംബൈ ഇന്ത്യൻസിന് കുറച്ചു കാലത്തേക്ക് വിശ്രമിക്കാം എന്നും ആരാധകർ പറയുന്നു. ഒരു ആരാധകൻ പറഞ്ഞത് അമ്പയർമാരെ കൂട്ടുപിടിച്ചിട്ട് പോലും ഗുജറാത്തിനെതിരെ ഒരു മത്സരം പോലും ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചില്ല എന്നാണ്.

FB IMG 1680330042056

മറ്റൊരു ആരാധകന്റെ പ്രതികരണം വെസ്റ്റേൺ ഇന്ത്യയിലെ ടീമുകളെ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ പരാജയപ്പെടുത്തുക എന്നത് കടുപ്പമായിരിക്കും എന്നാണ്. മറ്റൊരു ആരാധകൻ പറഞ്ഞത് ധോണിയെക്കാൾ മികച്ച ക്യാപ്പ്‌റ്റൻസി ആണ് ഹർദിക് പാണ്ഡ്യയുടെത് എന്നാണ്. അതേസമയം ധോണിയുടെ മോശം ക്യാപ്റ്റൻസിക്കെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

Read Also -  വീണ്ടും ചെന്നൈയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പഞ്ചാബ്.. 7 വിക്കറ്റുകളുടെ അനായാസ വിജയം..
Scroll to Top