അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ, പാക്കിസ്ഥാനിലേക്ക് പോവില്ലാ എന്ന് ജയ് ഷാ പറഞ്ഞിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു. 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ പങ്കാളിത്തവും ഉണ്ടാവില്ലാ എന്ന് പാക്കിസ്ഥാന്‍ ബോര്‍ഡും പറഞ്ഞു.
ഇതിനെ പറ്റി ലോകകപ്പിന്‍റെ തങ്ങളുടെ ആദ്യ മത്സരത്തിനു മുന്നോടിയായി രോഹിത് ശര്‍മ്മയോട് ചോദിച്ചു. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
“എന്റെ തീരുമാനം നമുക്ക് ഈ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാം, കാരണം അത് ഞങ്ങൾക്ക് പ്രധാനമാണ്. പിന്നീട് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, ബിസിസിഐ അതിനെക്കുറിച്ച് തീരുമാനമെടുക്കും. ഞങ്ങള്‍ നാളത്തെ കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” രോഹിത് പറഞ്ഞു.