അരങ്ങേറ്റക്കാരനായ സാം കോൺസ്റ്റാസുമായി കൊമ്പുകോര്‍ത്തതിന്‍റെ പേരില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. തന്റെ മാച്ച് ഫീയുടെ 20% തുകയാണ് വിരാട് കോഹ്ലിക് പിഴയായി അടക്കേണ്ടത്.
ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ മാച്ച് ഫീ എത്രയാണ്?
ഓരോ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുന്നത്. അതിനാല്‍ മാച്ച് ഫീസിൻ്റെ 20% മായ 3 ലക്ഷം രൂപയാണ് വിരാട് കോഹ്ലി പിഴയായി അടക്കേണ്ടത്.
പിഴ ശിക്ഷ കൂടാതെ 1 ഡീമെറിറ്റ് പോയിന്‍റും വിരാട് കോഹ്ലിക്ക് ലഭിച്ചത്. വീണ്ടും ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ വിരാട് കോഹ്ലിക്ക് വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്.