വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ജയിച്ച രോഹിത് ശർമ്മയും സംഘവും സൗത്താഫ്രിക്കക്ക് എതിരെ നേരിട്ട ദയനീയ പരമ്പര തോൽവിയില്‍ നിന്നും ഏതാണ്ട് മുക്തമായി. ആദ്യത്തെ രണ്ട് ഏകദിനവും ജയിച്ച ടീം ഇന്ത്യ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി സമ്പൂർണ്ണ ജയമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നലെ മത്സരത്തിൽ ജയം നേടി എങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും എല്ലാം വളരെ അധികം നിരാശരാക്കുന്നത് മുൻ നായകനായ വിരാട് കോഹ്ലിയുടെ മോശം ബാറ്റിംഗ് ഫോമാണ
. മൂന്ന് ഫോർമാറ്റിലും സ്ഥിരതയുടെ പര്യായം കൂടിയായിരുന്ന വിരാട് കോഹ്ലിക്ക് തന്റെ പഴയ മികവിലേക്ക് ഉയരാൻ കഴിയുന്നില്ല കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കോഹ്ലിക്ക് സമ്മർദ്ദം കൂടി ബാറ്റിങ്ങിൽ അനുഭവപെടുന്നു എന്നാണ് മുൻ താരങ്ങൾ നിരീക്ഷണം. ഇക്കാര്യം ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
വിരാട് കോഹ്ലിക്ക് ബാറ്റിങ്ങിൽ അടക്കം എന്താണ് സംഭവിക്കുന്നതെന്നത് ഒരു തരത്തിലും മനസ്സിലാകുന്നില്ലയെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.”വിരാട് കോഹ്ലിക്ക് ഇപ്പോൾ എന്താണ് തന്റെ ബാറ്റിങ്ങിൽ സംഭവിക്കുന്നത്. എനിക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല. വിരാട് കോഹ്ലി ഒരിക്കൽ കൂടി റൺസ് നേടാൻ കഴിയാതെ പുറത്തായിരിക്കുന്നു.തന്റെ മുൻകാല പ്രകടനങ്ങൾക്ക് സ്വയം വില നൽകുകയാണ് അദ്ദേഹം “ചോപ്ര അഭിപ്രായം തുറന്നടിച്ചു.
“ഇന്നലത്തെ മത്സരത്തിൽ കവർ ഡ്രൈവും കട്ട് ഷോട്ട് എല്ലാം കളിച്ച അദ്ദേഹം പഴകാലത്തെ പ്രകടനത്തിന്റെ സൂചനകൾ നൽകി. എന്നാൽ ഒഡീന്‍ സ്‌മിത്തിന്‍റെ ഒരു മികച്ച പന്തില്‍ ഔട്ട്‌സൈഡ് എഡ്‌ജായി വിരാട് കോഹ്ലി പുറത്തായി. അദേഹത്തിന്റെ പഴയ മികവുമായി നമ്മൾ എല്ലാവരും അദ്ദേഹത്തെ താരതമ്യം ചെയ്യുകയാണ് “ആകാശ് ചോപ്ര വാചാലനായി. വിരാട് കോഹ്ലി നാട്ടിലെ തന്റെ നൂറാമത്തെ ഏകദിന മത്സരമാണ് ഇന്നലെ കളിച്ചത്.