ഓസ്ട്രേലിയയിൽ ഞാനായിരുന്നു ബോസ്സ്. പക്ഷേ ക്രെഡിറ്റ്‌ അവർ തട്ടിയെടുത്തു :തുറന്ന് പറഞ്ഞ് രഹാനെ

സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പര നഷ്ടമായതിന് പിന്നാലെ അനേകം മാറ്റങ്ങൾക്ക് ഇപ്പോൾ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. മോശം ബാറ്റിംഗ് ഫോമിലുള്ള രഹാനെ, പൂജാര, സാഹ എന്നിവർക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ഏറെക്കുറെ ടീം മാനേജ്മെന്റ് വ്യക്തമാക്കുമ്പോൾ യുവ താരങ്ങളിൽ ചിലർക്ക് ടീമിലേക്ക് സ്ഥിര അവസരം ലഭിക്കുമെന്നാണ് സൂചന. എന്നാൽ രഞ്ജി ക്രിക്കറ്റ്‌ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന സീനിയർ രഹാനെ തന്റെ കരിയറിന് അവസാനമായി എന്ന് പറയുന്നവർക്ക് മറുപടി നൽകുകയാണ്.തന്റെ ടെസ്റ്റ്‌ കരിയർ അടക്കം അവസാനിച്ചുവെന്ന് പറയുന്നവർക്ക് മുമ്പിൽ താൻ വെറുതേ നോക്കി ചിരിക്കാറേയുള്ളുവെന്നാണ് രഹാനെ അഭിപ്രായം.

അതേസമയം ഇന്ത്യൻ ടീം ചരിത്രം ജയം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടെസ്റ്റ്‌ പരമ്പരയിൽ വിരാട് കോഹ്ലിയുടെ അഭാവത്തിൽ നയിച്ചത് രഹാനെയാണ്. ഈ പരമ്പരയിൽ നിർണായകമായ പല തീരുമാനങ്ങളും താനാണ് കൈകൊണ്ടത് എന്നും പറഞ്ഞ രഹാനെ തനിക്ക് ലഭിക്കേണ്ട പല ക്രെഡിറ്റും മറ്റുള്ളവർ തട്ടിയെടുത്തതായി വെളിപ്പെടുത്തി. “എന്റെ കളി അവസാനിച്ചുവെന്നൊക്ക പറയുന്നവർക്ക് കളി എന്താണെന്ന് ഒരു അറിവുമില്ല.എന്റെ കരിയറിന് അവസാനം സംഭവിച്ചുവെന്നൊക്കെ പറയുന്നവർക്ക് മുമ്പിൽ കേവലം ഞാൻ ചിരി മാത്രമേ നൽകാറുള്ളൂ.ഓസ്ട്രേലിയയിൽ എന്താണ് നടന്നതെന്ന് നമുക്ക് എല്ലാം അറിയാം. അതിന് മുൻപ് റെഡ് ബോൾ ക്രിക്കറ്റിൽ ഞാൻ നൽകിയ സംഭാവന എല്ലാവർക്കും അറിയാവുന്നതാണ് ” രഹാനെ വാചാലനായി.

images 2022 02 10T193917.052

“ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ എന്താണ് സംഭവിച്ചത് എന്നത് നമുക്ക് എല്ലാം അറിയാം.ടീമിന്റെ ജയം മാത്രമാണ് എനിക്ക് നിർണായകം. ടെസ്റ്റ്‌ പരമ്പരയിൽ പല നിർണായക തീരുമാനങ്ങളുംഎന്റെ തന്നെയായിരുന്നു. എങ്കിലും ക്രെഡിറ്റ്‌ ലഭിച്ചത് മറ്റുള്ളവർ ചിലർക്കാണ്.ഞാൻ ഒരിക്കലും ക്രെഡിറ്റ്‌ നേടാൻ തയ്യാറാവുന്ന ഒരാളല്ല ” രഹാനെ പറഞ്ഞു. പരമ്പര ജയിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച്‌ പ്രധാനം എന്നും രഹാനെ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് സീരീസ് 2-1 ന് ഇന്ത്യ നേടിയിരുന്നു.