ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കകയാണ്. ആദ്യം മത്സരം വിജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിലും വെസ്റ്റേണ്‍ ഓസ്ട്രേലിയെയാണ് നേരിടുന്നത്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്ലേയിങ്ങ് ഇലവനില്‍ ഉണ്ടെങ്കിലും കെല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. വിരാട് കോഹ്ലി പ്ലേയിങ്ങ് ഇലവനില്‍ ഇല്ലാ എങ്കിലും ഫീല്‍ഡിങ്ങ് ചെയ്തു.
തുടക്കത്തിലേ ജോഷ് ഫിലിപ്പിനെ (8) നഷ്ടമായെങ്കിലും ഡാര്‍ഷി ഷോര്‍ട്ടും ഹോബ്സണും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. എന്നാല്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഡാര്‍സി ഷോര്‍ട്ടും (38 പന്തില്‍ 52) ഹോബ്സണ്‍ (41 പന്തില്‍ 64) കുറച്ച് ബോളുകളുടെ ഇടവേളയില്‍ പുറത്തായി.
17ാം ഓവര്‍ എറിഞ്ഞ അശ്വിന്‍ ആ ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തിയതോടെ 137 ന് 6 എന്ന നിലയിലായി. പിന്നീട് ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറിലാണ് റണ്‍സ് കയറിയത്. അവസാന ഓവറില്‍ 15 റണ്‍സ് പിറന്നു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്കോര്‍ ചെയ്തത്.
Bowling | O | M | R | W |
---|---|---|---|---|
B Kumar | 2 | 0 | 15 | 0 |
A Singh | 3 | 0 | 25 | 1 |
H Pandya | 2 | 0 | 17 | 0 |
D Hooda | 2 | 0 | 22 | 0 |
R Ashwin | 4 | 0 | 32 | 3 |
H Patel | 4 | 0 | 27 | 2 |
A Patel | 3 | 0 | 22 | 0 |
Batter | R | BF | Min | 4s | 6 |
---|---|---|---|---|---|
J Philippe | 8 | 9 | 12 | 2 | 0 |
c B Kumar b A Singh | |||||
D Short | 52 | 38 | 68 | 4 | 2 |
run out (H Patel) | |||||
N Hobson | 64 | 41 | 54 | 5 | 4 |
c A Patel b H Patel | |||||
C BANCROFT | 6 | 7 | 14 | 0 | 0 |
c D Karthik b R Ashwin | |||||
AJ Turner | 2 | 3 | 7 | 0 | 0 |
b R Ashwin | |||||
ST Fanning | 0 | 1 | 2 | 0 | 0 |
lbw b R Ashwin | |||||
H McKenzie | 3 | 4 | 15 | 0 | 0 |
run out (K Rahul) | |||||
M Kelly | 15 | 11 | 21 | 1 | 1 |
not out | |||||
AJ Tye | 6 | 5 | 8 | 1 | 0 |
c K Rahul b H Patel | |||||
J Behrendorff | 0 | 1 | 2 | 0 | 0 |
not out | |||||
Extras – 12 | |||||
(nb0, w 4, b 0, lb 8) | |||||
Total – 8/168 | |||||
Overs – 20 |