പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. രാഹുലിനൊഴികെ ആര്‍ക്കും പൊരുതാനായില്ലാ

ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. വെസ്റ്റേണ്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 36 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് റിഷഭ് പന്തിനെ (11 പന്തില്‍ 9) തുടക്കത്തിലേ നഷ്ടമായി. തുടരെ രണ്ടാം മത്സരത്തിലാണ് റിഷഭ് പരാജയപ്പെടുന്നത്. കഴിഞ്ഞ മത്സരത്തില്‍ 17 പന്തിലാണ് താരം 9 റണ്‍സ് അടിച്ചത്. പിന്നാലെ ഹൂഡയേയും (6) നഷ്ടമായി.

ഹര്‍ദ്ദിക്ക് പാണ്ട്യ 2 സിക്സറുകള്‍ അടിച്ച് നിന്നെങ്കിലും താരത്തിന്‍റെ വിക്കറ്റ് നഷ്ടമായി. 9 പന്തില്‍ 17 റണ്‍സുമായാണ് ഹര്‍ദ്ദിക്ക് മടങ്ങിയത്. അക്ഷര്‍ പട്ടേലിനും (2) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ.

മറുവശത്ത് നിലയുറപ്പിച്ച ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ 43 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടി. അവസാന 5 ഓവറില്‍ 65 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഫിനിഷര്‍ റോള്‍ കളിക്കുന്ന ദിനേശ് കാര്‍ത്തികിനെ (14 പന്തില്‍ 10) നഷ്ടമായി.

ക്രീസില്‍ തുടര്‍ന്ന കെല്‍ രാഹുല്‍ 18ാം ഓവറില്‍ 2 സിക്സടിച്ച് വിജയലക്ഷ്യം 2 ഓവറില്‍ 40 ആക്കി. എന്നാല്‍ 19ാം ഓവറില്‍ ടൈ കെല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ അവസാനിച്ചു. 55 പന്തില്‍ 9 ഫോറും 2 സിക്സുമായി 74 റണ്‍സാണ് രാഹുല്‍ നേടിയത്.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 39 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെയും (2) ഭുവനേശ്വര്‍ കുമാറിനെയും (0) കെല്ലി മടക്കി. ആര്‍ അശ്വിന്‍ (2) പുറത്താവാതെ നിന്നു. അത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുങ്ങി.

Batter R BF 4s 6s
K Rahul 74 55 9 2
c LR Morris b AJ Tye
R Pant 9 11 0 1
c N Hobson b J Behrendorff
D Hooda 6 9 1 0
c J Philippe b LR Morris
H Pandya 17 9 0 2
c ST Fanning b H McKenzie
A Patel 2 7 0 0
c AJ Turner b LR Morris
D Karthik 10 14 1 0
c AJ Tye b H McKenzie
H Patel 2 10 0 0
c D Short b M Kelly
R Ashwin 2 4 0 0
not out
B Kumar 0 1 0 0
c H McKenzie b M Kelly

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് സ്കോര്‍ ചെയ്തു. അര്‍ദ്ധസെഞ്ചുറി നേടിയ ഡാര്‍സി ഷോര്‍ട്ട് (52) ഹോബ്സണ്‍ (64) എന്നിവരുടെ പ്രകടനമാണ് ഈ സ്കോറിലെത്തിച്ചത്‌.

ഇന്ത്യക്കായി അശ്വിന്‍ 3 വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ 2 ഉം അര്‍ഷദീപ് സിങ്ങ് 1 വിക്കറ്റും വീഴ്ത്തി.