വിൻഡീസ് ഇതിഹാസം ലാറ ആലിംഗനം ചെയ്ത് ഒരു കാര്യം പറഞ്ഞു : ഗാബ്ബയിലെ ചരിത്ര വിജയത്തെ കുറിച്ചോർത്ത് ഗവാസ്‌ക്കർ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ഐതിഹാസിക വിജയത്തെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഏവരും അതിയായ സന്തോഷത്തോടെ  ആഘോഷിച്ച ഒന്നാണ് .32 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീം ആദ്യമായി  ഗാബ്ബയിലെ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ  തോൽപ്പിച്ചു എന്നതും ഈ  ഇന്ത്യൻ ടെസ്റ്റ്  വിജയത്തിന്  ഇരട്ടി മധുരം സമ്മാനിച്ചു .

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയം നല്ല രീതിയിൽ  ടീം ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗാവസ്‌കർ ആഘോഷിച്ചിരുന്നു . മത്സരത്തിന്റെ  കമന്റേറ്ററായി ബ്രിസ്‌ബേനിലുണ്ടായിരുന്ന ഗാവസ്‌കർ മത്സരശേഷം നടന്ന പാർട്ടിയിൽ സന്തോഷം തന്റെ  പങ്കുവക്കുകയും ചെയ്തു. സഹ കമന്റേറ്ററായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും സന്തോഷത്തിൽ പങ്കാളിയായി. 

എന്നാല്‍  ഇപ്പോൾ ക്രിക്കറ്റ് പ്രേമികളെ  ഏറെ സന്തോഷിപ്പിക്കുന്നത് മത്സരശേഷമുള്ള  ലാറയുടെ പ്രതികരണമാണ് . ‘നമ്മൾ ജയിച്ചു’ എന്ന് പറഞ്ഞാണ് ഗാവസ്‌കറെ ലാറ ആലിംഗനം ചെയ്തത്. 32 വർഷമായി ഓസ്‌ട്രേലിയ തോൽവി അറിയാത്ത ഗാബയിൽ രണ്ടാം ഇന്നിംഗ്‌സില്‍  328 റൺസ്  എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുട‍ർന്ന് ജയിച്ചായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം. ജീവിതത്തിൽ എന്നെന്നും ഓ‍ർക്കുന്ന നിമിഷങ്ങൾ എന്നാണ് തന്റെ കൂടി പേരുള്ള  ബോർഡർ : ഗവാസ്‌ക്കർ ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ വിജയത്തെ ഗാവസ്‌കർ വിശേഷിപ്പിച്ചത്. 

വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം  തോൽപ്പിക്കുന്നത് .

Previous articleശക്തമായ ടീം എവിടെ :ഇംഗ്ലണ്ട് സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ രംഗത്ത്
Next articleഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ലോർഡ്‌സിൽ തന്നെ : പുതിയ തീയ്യതി പ്രഖ്യാപിച്ച്‌ ഐസിസി