ശക്തമായ ടീം എവിടെ :ഇംഗ്ലണ്ട് സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ രംഗത്ത്

ശ്രീലങ്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ഇന്ത്യയിലേക്കാണ് ഇംഗ്ലണ്ട് ടീം യാത്ര തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായാണ്  ഇപ്പോൾ  ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത് .

എന്നാൽ ഇന്ത്യൻ പര്യടത്തിലെ ആദ്യ രണ്ട് ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ട്   ടീമിനെ  പ്രഖ്യാപിച്ചതിന്  പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  സെലക്ടർമാരെ രൂക്ഷമായി  വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന ഈ പരമ്പരയിലേക്ക് മികച്ച് ടീമിനെയല്ല അയക്കുന്നത് എന്ന് വാദിച്ചാണ് മുൻ ക്യാപ്റ്റന്മാരായ മൈക്കൾ വോണും, നാസർ ഹുസൈനും  ഇപ്പോൾ രംഗത്തെത്തിയത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോക്ക്  വിശ്രമം നൽകിയ ‌തീരുമാനമാണ്  ഇരുവരെയും  പ്രകോപിപ്പിച്ചത് . സ്പിന്നിനെ  ഏറെ  തുണക്കുന്ന ചെന്നൈ പിച്ചിലേക്ക്, ജോ റൂട്ടിനും ബെൻ സ്റ്റോക്സിനുമൊപ്പം സ്പിന്നിനെ വളരെ  നന്നായി കളിക്കുന്ന ബെയർസ്റ്റോ കൂടി വേണ്ടതാണെന്നും, ബെയർസ്റ്റോയെ ഒഴിവാക്കിയ ആ തീരുമാനം ശരിയല്ലെന്നും അത് ഉടനടി തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ ഇടപെട്ട്‌  പുനഃപരിശോധിക്കണമന്നും നാസർ ഹുസൈൻ ആവശ്യപ്പെട്ടു.

ആദ്യ‌ രണ്ട്‌ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് 
സ്‌ക്വാഡ് : ജോ റൂട്ട് (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്,  ജോഫ്ര ആർച്ചർ, മോയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട‍്‍ലർ, സാക് ക്രോളെയ്, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒല്ലി സ്റ്റോൺസ്, ക്രിസ് വോക്സ്.

ആദ്യ 2 ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.