ഇതൊരു പാഠം. അടുത്ത ലോകകപ്പ് മുൻപ് മാറ്റം ഉണ്ടാകും : ഉറപ്പ് നൽകി രാഹുൽ ദ്രാവിഡ്

കേപ്ടൗൺ ഏകദിനത്തിൽ ജയത്തിന് അരികിൽ എത്തിയിട്ടും നാല് റൺസ്‌ അകലെ തോൽവിയാണ് ഇന്ത്യൻ ടീമിന് സ്വന്തമാക്കാൻ സാധിച്ചത്. നിർണായക മത്സരത്തിൽ സൗത്താഫ്രിക്കയുടെ മികവിനും മുൻപിൽ മുട്ടുമടക്കിയ ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ 3-0ന്റെ വൈറ്റ് വാഷ് വഴങ്ങി. ടെസ്റ്റ്‌ പരമ്പര 2-1ന് തോറ്റ ഇന്ത്യൻ ടീം ഈ ഒരു സൗത്താഫ്രിക്കൻ പര്യടനം ദുരന്തമായി മാറി.ഏകദിന പരമ്പര തോൽവിക്ക് പിന്നാലെ നായകൻ രാഹുൽ ഏറെ രൂക്ഷമായ വിമർശനം കേൾക്കുമ്പോൾ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും പൂർണ്ണ നിരാശയിലാണ്.

തന്റെ ആദ്യത്തെ വിദേശ പര്യടനത്തിൽ തന്നെ ടീം സമ്പൂർണ്ണ തോൽവി നേരിട്ടത് ഹെഡ് കോച്ച് ദ്രാവിഡ് പരിശീലക മികവിലും സംശയങ്ങൾ ഉയർത്തി കഴിഞ്ഞു.മൂന്ന് ഏകദിനത്തിലും മിഡിൽ ഓർഡർ ബാറ്റിങ് തകർന്നതാണ് തോൽവിക്കുള്ള കാരണം എന്ന് പറയുമ്പോഴും വമ്പൻ മാറ്റങ്ങൾ വൈകാതെ ടീമിൽ സംഭവിക്കുമെന്ന് പറയുകയാണ് കോച്ച് ദ്രാവിഡ് ഇപ്പോൾ. ഇന്നലെ മത്സരശേഷമാണ് ഹെഡ് കോച്ച് മനസ്സുതുറന്നത്.

ഈ ഒരു സൗത്താഫ്രിക്കൻ പര്യടനം ഞങ്ങൾ എല്ലാവർക്കും തന്നെ വളരെ അധികം കാര്യങ്ങൾ പഠിപ്പിച്ചുവെന്ന് പറയുകയാണ് ദ്രാവിഡ്‌ ഇപ്പോൾ. “ഈ ഒരു 3-0ന്റെ പരാജയം ഞങ്ങൾക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചതതായി പറയാൻ സാധിക്കും. ഏകദിന മത്സരങ്ങളിൽ കളിച്ചുള്ള പരിചയകുറവ് മിഡിൽ ഓർഡർ ബാറ്റിങ്ങിൽ സംഭവിക്കുന്ന പിഴവുകൾ,പ്രമുഖരായ താരങ്ങളുടെ പിഴവ് എന്നിവയെല്ലാമാണ് ഈ ഒരു തിരിച്ചടിക്കുള്ള കാരണം.എങ്കിലും ഈ തോൽവികളിൽ നിന്നും പാഠങ്ങൾ നേടി വരാനിരിക്കുന്ന 2023ലെ ലോകകപ്പിനായി ഒരുങ്ങാം എന്നാണ് വിശ്വാസം ” രാഹുൽ ദ്രാവിഡ് നയം വിശദാമാക്കി.

“തീർച്ചയായും ഈ ഒരു തോൽവി വൻ തിരിച്ചടി തന്നെയാണ്. എങ്കിലും കഴിഞ്ഞ കുറച്ചധികം മാസങ്ങളിൽ ഇന്ത്യൻ ടീം കുറച്ച് ഏകദിന മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. കൂടാതെ താരങ്ങൾ പലരും ഈ ഫോർമാറ്റിലേക്ക് എത്തിയില്ല.2023ലെ ഏകദിന ലോകകപ്പിലേക്ക് സമയമുണ്ട് എന്നത് നമുക്ക് ഒരു ഭാഗ്യമാണ്. ഈ സാഹചര്യത്തെ നേരിടാനും തെറ്റുകൾ മനസ്സിലാക്കി മുന്നേറാനും കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇനി വരുന്നത് ഏകദിന മത്സരങ്ങളുടെ തന്നെ കാലമാണ്.” രാഹുൽ ദ്രാവിഡ് പറഞ്ഞു. അടുത്ത മാസമാണ് വെസ്റ്റ് ഇൻഡീസിന് എതിരെ ഇന്ത്യൻ ടീമിന്റെ ഏകദിന, ടി :20 പരമ്പര ആരംഭിക്കുന്നത്

Previous articleഇന്ത്യയെ എപ്പോൾ കണ്ടാലും സെഞ്ച്വറി :അപൂർവ്വ റെക്കോർഡുമായി ഡീകോക്ക്‌
Next articleവിക്കറ്റ് വീഴ്ത്താൻ അവർ കേട്ടത് ആ വാക്കുകൾ :കുൽചാ സഖ്യത്തെ കുറിച്ച് ദിനേശ് കാർത്തിക്ക്