ഞങ്ങള്‍ക്ക് ധൈര്യമില്ലായിരുന്നു. മത്സരത്തില്‍ സംഭവിച്ചത് കോഹ്ലി വെളിപ്പെടുത്തുന്നു.

ഐസിസി ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍റിനെതിരെ ഇന്ത്യക്ക് തോല്‍വി. 111 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ന്യൂസിലന്‍റ് 14.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സാണ് നേടാനായത്. ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ ന്യൂസിലന്‍റ് ബോളേഴ്സിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.

പുറത്താവാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 19 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. കെഎല്‍ രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), രോഹിത് ശര്‍മ (14), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (9), റിഷഭ് പന്ത് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ന്യൂസിലാന്റിന് വേണ്ടി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ട്രെന്‍ഡ് ബോള്‍ട്ട് മൂന്ന് വിക്ക‌റ്റുകള്‍ നേടി. ഇഷ് സോധി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്ക‌റ്റുകള്‍ നേടി.

” ബാറ്റുകൊണ്ടോ ബോളൊക്കൊണ്ടോ ഞങ്ങള്‍ക്ക് ധൈര്യം ഇല്ലായിരുന്നു. പന്തുകൊണ്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒന്നും ഇല്ലായിരുന്നു. ന്യൂസിലന്‍റിനെതിരെ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളുടെ ശരീര ഭാഷ ഒട്ടും നല്ലതായരുന്നില്ലാ. ന്യൂസിലന്‍റ് മികച്ച തീവ്രതയോടും ശരീര ഭാഷയോടെയും കളിച്ചു. ” കോഹ്ലി പറഞ്ഞു.

” എപ്പോഴെല്ലാം ചാന്‍സുകള്‍ എടുത്തോ…ആ സമയത്ത് ഞങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമായി. ഷോട്ട് എടുക്കണോ വേണ്ടയോ എന്ന അവസരത്തിലാണ് വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളുണ്ടാവും , ഞങ്ങളെ ഒരുപാട് പേര്‍ കാണുകയും സ്റ്റേഡിയത്തലേക്ക് വരുകയും ചെയ്യുന്നുണ്ട്.

” ഇന്ത്യക്കായി കളിക്കുന്ന എല്ലാവരും അത് ഉള്‍കൊള്ളണം. അത് ഞങ്ങള്‍ 2 മത്സരങ്ങളിലും ചെയ്തില്ലാ. അതാണ് തോല്‍ക്കാനുള്ള കാരണം.” ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട് എന്ന് ഓര്‍മിപ്പിച്ചു വീരാട് കോഹ്ലി പറഞ്ഞു നിര്‍ത്തി.

Previous articleഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചട്ടില്ലാ. ഇതുപോലെ വന്നാല്‍ ഇന്ത്യ സെമിഫൈനലില്‍ എത്തും.
Next articleഎന്താണ് ഇന്ത്യന്‍ ടീമില്‍ സംഭവിക്കുന്നത് ? 2007 ലോകകപ്പിനു സമാനം