ഐപിൽ പതിനാലാം സീസൺ എല്ലാ തരം ആവേശവും നിറച്ചാണ് ഇപ്പോൾ തന്നെ പുരോഗമിക്കുന്നത്. സീസണിലെ ഏറെ നിർണായകമായ പ്ലേഓഫ് മൂന്ന് ടീമുകൾ മാത്രമാണ് നിലവിൽ ഉറപ്പിച്ചിരിക്കുന്നത്. ആരാകും നാലാമത്തെ ടീമായി ഐപിൽ പ്ലേഓഫിൽ എത്തുകയെന്നുള്ള ചർച്ച ഇതിനകം സജീവമായി മാറി കഴിഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്ക് പുറമേ ഐപിൽ പ്ലേഓഫ് പ്രവേശനം സ്വപ്നം കാണുന്ന ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്. വളരെ നിർണായകമായ ഏറെ മത്സരങ്ങളിൽ തോൽവി വഴങ്ങി പ്ലേഓഫിൽ നിന്നും പുറത്താകും എന്നൊരു സ്ഥിതിയിലേക്ക് എത്തിയ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീം നാലാമനായി വീണ്ടും പ്ലേഓഫിൽ എത്തി കിരീടം നേടും എന്ന് വിശ്വസിക്കുന്ന അനവധി ക്രിക്കറ്റ് പ്രേമികളുണ്ട്.
എന്നാൽ സീസണിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വൻ മാർജിനിൽ ജയിക്കുക എന്ന ലക്ഷ്യത്തിന് ഒപ്പം മറ്റുള്ള ഐപിൽ ടീമുകളുടെ റിസൾട്ടും മുംബൈയുടെ കുതിപ്പിൽ പ്രധാന ഘടകമായി മാറും. സീസണിൽ ഇനി രാജസ്ഥാൻ റോയൽസ്, ഹൈദരാബാദ് ടീമുകളുമായിട്ടാണ് ടീം മുംബൈക്ക് മത്സരങ്ങളുള്ളത്.ഇത്തവണ സീസണിൽ കളിച്ച പന്ത്രണ്ട് കളികളിൽ വെറും 5 മത്സരം മാത്രമാണ് മുംബൈ ജയിച്ചത്. കൂടാതെ ബാറ്റിങ്, ബൗളിംഗ് നിരയുടെ മോശം ഫോമും മുംബൈ ടീം മാനേജ്മെന്റിനെയും ഒപ്പം മുംബൈയുടെ ആരാധകരെയും നിരാശരാക്കുന്നുണ്ട്.
അതേസമയം മുംബൈ ഇന്ത്യൻസ് ടീം സീസണിൽ നിന്നും പുറത്തായി എന്നുള്ള ഹേറ്റേഴ്‌സ് വിചാരത്തിന് മറുപടികൾ നൽകുകയാണ് മുംബൈ ഇന്ത്യൻസ് ടീം ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ട്. എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയ ഷെയ്ൻ ബോണ്ട് സീസണിൽ ഇനിയും മുംബൈക്ക് വളരെ അധികം സാധ്യത ഉണ്ടെന്നും വിശദമാക്കി.
“ഞങ്ങൾക്ക് ഈ സീസൺ മികച്ചത് എന്ന് ഒരിക്കലും പറയുവാൻ കഴിയില്ല. പക്ഷേ ഭേദപെട്ട പ്രകടനമാണ് ഇതുവരെ ടീം കാഴ്ചവെച്ചത് എന്നതും വ്യക്തം. ഒപ്പം ഞങ്ങൾക്ക് എങ്ങനെ എല്ലാം കളിക്കാൻ കഴിയുമെന്നത് എല്ലാവർക്കും അറിയാം. കൂടാതെ സീസണിലെ ശേഷിക്കുന്ന രണ്ട് കളികൾ ജയിക്കുകയും മറ്റുള്ള ചില മത്സരഫലങ്ങൾ അനുകൂലമായിവരിക കൂടി ചെയ്‌താൽ അത്ഭുതങ്ങൾ ഏറെ സംഭവിക്കാം “മുൻ കിവീസ് പേസർ അഭിപ്രായം വിശദമാക്കി