ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വളരെ വലിയ ചില മാറ്റങ്ങളാണ് വരാനിരിക്കുന്നത്. വരുന്ന ടി :20ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ ടി :20 ക്യാപ്റ്റൻസി പദവി ഒഴിയുകയാണെന്ന് വ്യക്തമാക്കിയ വിരാട് കോഹ്ലിക്ക് പിന്നാലെ ആരാകും അടുത്ത ടി :20 ക്യാപ്റ്റനെന്നുള്ള ചോദ്യവും വളരെ പ്രാധാന്യം നേടുകയാണ്. കൂടാതെ ഈ സീസൺ ഐപിഎല്ലിലെ ചില ഇന്ത്യൻ താരങ്ങളുടെ പ്രകടനവും കൂടി അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോൾ ഏറെ നിർണായകമാകുമെന്നാണ് സൂചന. ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്ത് നിന്നും രവി ശാസ്ത്രി മാറുന്നുണ്ട്.
എന്നാൽ ഇന്ത്യൻ ടീം ഭാവി നായകൻ എന്ന് ഇതിനകം വിശേഷണം നേടിയ താരമാണ് ലോകേഷ് രാഹുൽ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ടോപ് റൺസ് സ്കോറർ കൂടിയായ രാഹുൽ ഐപിൽ ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സ് താരവും ഒപ്പം നായകനുമാണ്. മറ്റൊരു ഐപിൽ സീസണിൽ കൂടി 500 റൺസിൽ അധികം നേടികഴിഞ്ഞ രാഹുൽ വരുന്ന ടി :20 ടീം നായകനാണ് എന്നുള്ള ചർച്ചകൾ കൂടി സജീവമാണ്. കൂടാതെ രോഹിത്തിനെയും കൂടാതെ ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ വിരാട് കോഹ്ലി സപ്പോർട്ട് ചെയ്യുന്നത് യുവ താരത്തെയാണ്. സീസണിൽ പഞ്ചാബ് കിങ്‌സ് ടീം പ്രകടനം മോശമാണ് എങ്കിൽ പോലും രാഹുലിന്റെ ക്യാപ്റ്റൻസി മികവ് കയ്യടികൾ നേടിയിരുന്നു.
അതേസമയം രാഹുലിന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്താനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് ചോദ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.ഒരിക്കലും ഒരു ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ക്യാപ്റ്റൻസി മികവ് രാഹുലിൽ കാണുവാൻ സാധിക്കില്ല എന്നും പറഞ്ഞ അജയ് ജഡേജ പഞ്ചാബ് കിങ്‌സ് ടീമിനെ അദ്ദേഹം നയിച്ച രീതി മോശമാണെന്നും ചൂണ്ടികാട്ടി.വളരെ ചുരുക്കം സംസാരിക്കുന്ന ഒരാളാണ് രാഹുലെന്നും മുൻ താരം അഭിപ്രായപെട്ടു
“രാഹുൽ പഞ്ചാബ് കിങ്‌സ് ടീമിനെ നയിച്ച രീതി പരിശോധിക്കുമ്പോൾ അദ്ദേഹം ടീം ഇന്ത്യയെ നയിക്കാൻ യോജിച്ച ഒരു മികച്ച ക്യാപ്റ്റൻ അല്ലെന്നത് വ്യക്തം. ഒപ്പം പഞ്ചാബ് കിങ്‌സ് ടീമിന്റെ പല പ്രധാന തീരുമാനങ്ങളും രാഹുൽ അറിയാറില്ല എന്നും എനിക്ക് തോന്നാറുണ്ട് “അജയ് ജഡേജ നിരീക്ഷിച്ചു