ഇന്ത്യയെ ഞങ്ങൾക്ക് നല്ല പേടിയുണ്ട്. തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ഹെഡ് കോച്ച്.

ezgif 1 426f9d2e3f

ബംഗ്ലാദേശിന്റെ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് മത്സരം ഇന്ന് ഉച്ചയ്ക്കാണ് നടക്കുന്നത്. മത്സരത്തിന് മുൻപ് ഇന്ത്യയുടെ ആക്രമണ മനോഭാവമുള്ള മത്സരത്തെ പ്രശംസിച്ചു കൊണ്ടാണ് ബംഗ്ലാദേശ് ഹെഡ് കോച്ച് ചന്തിക ഹതുരുസിംഗ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഇന്ത്യ എന്ന് ഹതുരുസിംഗ പറയുന്നു. ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിലാണ് ബംഗ്ലാദേശ് കോച്ച് ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ ടീം തങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് ഹതുരുസിംഗ പറയുന്നത്.

“ഇന്ത്യ തങ്ങളുടെ ടീം അതിശക്തമായാണ് കെട്ടിപ്പടുത്തിരിക്കുന്നത്. അവർ അവരുടെ ഏരിയകളോക്കെയും കവർ ചെയ്തു കഴിഞ്ഞു. മികച്ച രീതിയിൽ പന്തറിയുന്ന ബോളർമാരാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ബൂമ്ര തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കായി നൽകിയ സംഭാവനകൾ അയാൾക്ക് ഇപ്പോഴും ആവർത്തിക്കാൻ സാധിക്കുന്നു.

മധ്യ ഓവറുകളിൽ വളരെ മികച്ച സ്പിന്നർമാരാണ് ഇന്ത്യയുടെ കരുത്ത്. അവർ പരിചയസമ്പന്നരുമാണ്. ടോപ് ഓർഡർ ബാറ്റിംഗിൽ ഇന്ത്യ ഒരു തീ തന്നെയാണ്. അവർ ഒട്ടും ഭയമില്ലാതെ കളിക്കുന്നു. ഇത് ഞങ്ങളെ വലിയ രീതിയിൽ പേടിപ്പെടുത്തുന്ന കാര്യമാണ്.- ഹതുരുസിംഗ പറഞ്ഞു.

Read Also -  എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.

മാത്രമല്ല ഇന്ത്യ തങ്ങളുടെ ഹോം മുൻതൂക്കം നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ടന്നും ഹതുരുസിംഗ പറയുകയുണ്ടായി. “ഇപ്പോൾ ഇന്ത്യ വളരെ ആസ്വദിച്ച് തന്നെയാണ് മൈതാനത്ത് കളിക്കുന്നത്. അവരുടെ നാട്ടിൽ നടക്കുന്ന ലോകകപ്പിൽ അവർക്ക് ഒരുപാട് പിന്തുണയും ലഭിക്കുന്നുണ്ട്.”- ഹതുരുസിംഗ പറയുകയുണ്ടായി. എന്നിരുന്നാലും ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കും എന്ന ആത്മവിശ്വാസം ഹതുരുസിംഗ പ്രകടിപ്പിച്ചു. തങ്ങളുടെ ടീം എല്ലാ മേഖലകളിലും മികവ് പുലർത്തിയാൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കും എന്നാണ് ബംഗ്ലാദേശ് കോച്ചിന്റെ അഭിപ്രായം.

“ഇന്ത്യക്കെതിരെ മുൻപ് വിജയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും ലോകകപ്പിലേക്ക് വരുമ്പോൾ അതൊരു വ്യത്യസ്ത ബോൾ ഗെയിമാണ്. ഞങ്ങളുടെ ടീമിൽ നിന്ന് പൂർണ്ണമായ പ്രകടനങ്ങൾ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നിലവിൽ ലോകകപ്പിൽ വളരെ മികച്ച ഫോമിലാണ് ഇന്ത്യയുള്ളത്. എന്നിരുന്നാലും ഞങ്ങളെക്കൊണ്ട് കഴിയുന്ന തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. അങ്ങനെയെങ്കിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ മികച്ച ഒരു തുടക്കമാണ് ഞങ്ങൾക്ക് ഇപ്പോൾ ആവശ്യം.”- ഹതുരുസിംഗ പറഞ്ഞുവെക്കുന്നു.

Scroll to Top