അവൻ ഇന്ത്യൻ ടീമിലെ മറ്റൊരു അവതാരം :വൻ വിശേഷണം നൽകി മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ അവസാനിച്ചപ്പോൾ മത്സരത്തിലെ ടീം ഇന്ത്യയുടെ ജയത്തിനൊപ്പം കയ്യടികൾ ഏറ്റുവാങ്ങുന്നത് ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജാണ്. ലോർഡ്‌സിൽ 151 റൺസ് ജയവുമായി ഇന്ത്യൻ ടീം അഭിമാന നേട്ടം സ്വന്തമാക്കിയപ്പോൾ മത്സരത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ആരാധകർക്കിടയിലും സൂപ്പർ സ്റ്റാറായി മാറികഴിഞ്ഞു. തന്റെ ടെസ്റ്റ്‌ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു പ്രകടനമാണ് താരം പുറത്തെടുത്തത് മുൻപ് ഓസ്ട്രേലിയൻ പര്യടനത്തിൽ അടക്കം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബൗളിംഗ് നിരക്ക്‌ കരുത്തായി മാറിയിരുന്ന സിറാജ് ഇന്ന്‌ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ അഭിഭാജ്യ ഘടകമായി മാറികഴിഞ്ഞു.

പ്രമുഖരായ മുൻ താരങ്ങളും ഇന്ത്യൻ ടീം നായകൻ കോഹ്ലിയടക്കം പലരും ഇപ്പോൾ താരത്തെ വാനോളം പുകഴ്ത്തുമ്പോൾ മറ്റൊരു വിശേഷണം സിറാജിന് നൽകി ആരാധകരുടെ പിന്തുണ നേടുകയാണ് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. മുഹമ്മദ്‌ സിറാജിൽ മറ്റൊരു റിഷാബ് പന്തിനെയാണ് കാണുവാനായി നമുക്ക് സാധിക്കുന്നത് എന്നും പറഞ്ഞ മുൻ താരം വിദേശ പിച്ചിൽ അടക്കം ഇന്ന്‌ സിറാജ് അപകടകാരിയായ ഒരു ഫാസ്റ്റ് ബൗളറായി വളർന്നിട്ടുണ്ട് എന്നും തുറന്ന് പറഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നായകൻ വിശ്വസിച്ച് പന്തേൽപ്പിക്കുന്ന ബൗളറായി സിറാജ് മാറി എന്നും ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി.

“വളരെ അധികം ആവേശത്തോടെ ഇന്ന്‌ പന്തെറിയുന്ന താരമാണ് സിറാജ്. ഇന്ന്‌ അവൻ ഇന്ത്യൻ ടീമിൽ മറ്റൊരു റിഷാബ് പന്ത് തന്നെയാണ്. മോശം ഫോമിലും ടീം ഇന്ത്യ റിഷാബ് പന്തിന്റെ കാര്യത്തിൽ കാണിച്ച അതേ ക്ഷമയാണ് ഇന്ന്‌ സിറാജ് നേടുന്നതും. വളരെ മികവോടെ വിക്കറ്റ് വീഴ്ത്തുവാനായി മാത്രമാണ് ഇന്ന്‌ അവൻ പന്തെറിയുന്നത്. വിദേശ ടെസ്റ്റുകളിൽ അടക്കം റൺസ് വഴങ്ങിയാലും സിറാജ് വിക്കറ്റ് അതിവേഗം വീഴ്ത്തുമെന്നത് ഒരു വിശ്വാസമായി മാറി കഴിഞ്ഞു “ദീപ്ദാസ് ഗുപ്ത അഭിപ്രായം വിശദമാക്കി.

Previous articleആർക്കാണ് ഇനി സിറാജിനെ കളിയാക്കേണ്ടത് : റെക്കോർഡ് പ്രകടനവുമായി താരം
Next articleടെസ്റ്റ്‌ ജയിച്ചത് ഇന്ത്യൻ ടീം ഐസിസി റാങ്കിങ്ങിൽ കുതിച്ചത് ഇംഗ്ലണ്ട് ടീം :പുത്തൻ റാങ്കിങ് പുറത്ത്