ആർക്കാണ് ഇനി സിറാജിനെ കളിയാക്കേണ്ടത് : റെക്കോർഡ് പ്രകടനവുമായി താരം

Virat Kohli celebration

മുഹമ്മദ്‌ സിറാജ് ഇന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പേസ് ഡിപ്പാർട്ടുമെന്റിൽ വളരെ പ്രധാന ഘടകമായി മാറി കഴിഞ്ഞു. ഇന്ന്‌ അയാൾ പഴയ ആ സിറാജ് അല്ല. എല്ലാ പരിഹാസങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട മറ്റൊരു ഫാസ്റ്റ് ബൗളിംഗ് മികവായി അയാൾ ഇപ്പോൾ തന്നെ മാറി കഴിഞ്ഞിരിക്കുന്നു. ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ചരിത്ര ജയം പിറക്കുമ്പോൾ ബൗളിങ്ങിൽ അയാൾ തന്നെയായിരുന്നു അമരക്കാരൻ. എല്ലാ കപട ക്രിക്കറ്റ്‌ നിരീക്ഷകർക്കും മനസ്സ് മറുപടികൾ നൽകുവാൻ അയാൾക്ക്‌ സ്വന്തം ബൗളിംഗ് തന്നെ കരുത്തായിരുന്നു ലോർഡ്‌സിൽ രണ്ട് ഇന്നിങ്സിലും ഇംഗ്ലണ്ട് ടീമിന്റെ 8 വിക്കറ്റുകൾ വീഴ്ത്തി സിറാജ് നടന്നുകയറിയത് ചരിത്രത്തിലെ സ്വപ്നതുല്യ നേട്ടത്തിലേക്ക്.

ഇന്ത്യൻ ടീമിന്റെ ലോർഡ്‌സിലെ ജയത്തിന് ശേഷം ഏറ്റവും അധികം കയ്യടികൾ ക്രിക്കറ്റ്‌ ലോകം നൽകുന്നത് മുഹമ്മദ്‌ സിറാജിന്‌ തന്നെയാണ്. അയാൾ എട്ട് ഇംഗ്ലണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത് എന്നും നാം ഓർക്കണം. ഇന്ന്‌ പുതിയ പന്തിൽ ജസ്‌പ്രീത് ബുംറക്ക്‌ ഒപ്പമുള്ള പ്രധാന ആയുധം സിറാജ് തന്നെ. മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം ആദ്യത്തെ ഇന്നിങ്സിൽ സെഞ്ച്വറി നേടിയതിന് ലോകേഷ് രാഹുൽ സ്വന്തമാക്കി. പക്ഷേ പല ക്രിക്കറ്റ്‌ ആരാധകരും മുൻ ക്രിക്കറ്റ്‌ താരങ്ങളും അടക്കം ഈ അവാർഡിനായി വാദിക്കുന്നത് സിറാജിന്റെ പേരാണ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ലോർഡ്‌സിലെ എട്ട് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അപൂർവമായ ഏതാനും ചില റെക്കോർഡുകൾ കൂടി സിറാജിന്റെ പേരിലായി. ലോർഡ്‌സിൽ എട്ട് വിക്കറ്റ് ഒരു ടെസ്റ്റിൽ വീഴ്ത്തുന്ന രണ്ടാം ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് സിറാജ് ഇതിഹാസ താരം കപിൽ ദേവ് ഈ നേട്ടം മുൻപ് കരസ്ഥമാക്കിയിരുന്നു.കൂടാതെ ഈ ടെസ്റ്റിൽ മൂന്ന് തവണ ഒരേ ഓവറിൽ തന്നെ 2 വിക്കറ്റ് നെടുവാനും മുഹമ്മദ്‌ സിറാജിന്റെ ബൗളിംഗ് പ്രകടനത്തിന് കഴിഞ്ഞു.

Scroll to Top