ഐസിസി ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍. ചരിത്ര നേട്ടവുമായി ‘ഹിറ്റ്മാന്‍’

ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളുടെ പ്രാർത്ഥനകൾക്ക് ഫലം. എല്ലാവരും കാണുവാൻ ആഗ്രഹിച്ച പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ ശക്തമായ റീഎൻട്രി. ഇത്തവണ ടി :20 ലോകകപ്പിൽ തുടർ തോൽവികളാൽ വലയുന്ന ഇന്ത്യൻ ടീം എല്ലാ അർഥത്തിലും അഫ്‌ഘാൻ ടീമിന് എതിരെ അധിപത്യം സ്ഥാപിക്കുന്നതാണ് കാണാൻ സാധിച്ചത്.

ഒരിക്കൽ കൂടി ലോകകപ്പിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മ:ലോകേഷ് രാഹുൽ എന്നിവർ ചേർന്ന് നൽകിയത് ഗംഭീരമായ തുടക്കം. പാകിസ്ഥാനും കിവീസിനും എതിരെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ മനോഭാവം വളരെ അധികം വിമർശനം ഏറ്റുവാങ്ങി എങ്കിൽ യഥാർഥ വിരാട് കോഹ്ലിയും ടീമും എന്താണോ അത്തരം ഒരു പ്രകടനമാണ് ബാറ്റിങ് നിര പുറത്തെടുത്തത്. രാഹുലും രോഹിത്തും ഒന്നാം വിക്കറ്റിൽ 140 റൺസ് നേടി

എന്നാൽ ഇന്നത്തെ മത്സരത്തിൽ എല്ലാ വിമർശനങ്ങൾക്കും മരുന്നായി തന്റെ മിന്നും ബാറ്റിങ് മികവ് കാഴ്ചവെച്ചത് ഓപ്പണർ രോഹിത് ശർമ്മയാണ്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോമിലേക്ക് കൂടി എത്താൻ കഴിയാതിരുന്ന രോഹിത് 47 പന്തുകളിൽ 8 ഫോറും 3 സിക്സുമടക്കം 74 റൺസ് അടിച്ചെടുത്തു. തന്റെ ആദ്യ അർദ്ധ സെഞ്ച്വറി അവസാന പതിനൊന്ന് ടി :20 ഇന്നിങ്സിൽ നിന്നും നേടിയ രോഹിത് ശർമ്മ ലോകകപ്പ് വേദിയിൽ ഏറ്റവും അധികം റൺസ് അടിച്ചെടുത്ത ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന അപൂർവ്വമായ റെക്കോർഡും കരസ്ഥമാക്കി. ഐസിസി ടൂര്‍ണമെന്‍റുകളില്‍ നിന്നും മാത്രമായി ഇതുവരെ രോഹിത് ശർമ്മ 3682 റൺസ് നേടിയിട്ടുണ്ട്.

നിലവിലെ ഇംഗ്ലണ്ട് ടീമിന്റെ നായകനായ ജോ റൂട്ടിനെയാണ് ഇപ്പോൾ രോഹിത് ഈ പട്ടികയിൽ മറികടന്നത്. കൂടാതെ ഐസിസി ഏകദിന ലോകകപ്പ്, ഐസിസി ടി :20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിങ്ങനെയുള്ള ടൂർണമെന്റുകളിൽ നിന്നുമാണ് രോഹിത് ഇത്ര റൺസ് നേടിയത്.3662 റൺസുമായി ജോ റൂട്ട് പട്ടികയിൽ രണ്ടാമത്തുള്ളപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാകട്ടെ 3554 റൺസ് നേടി കഴിഞ്ഞു