മായങ്കിനെ പോലെയുള്ള ബോളർമാർ ഞങ്ങൾക്കുമുണ്ട്. അവനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകൻ.

mayank yadav india team

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മായങ്ക് യാദവ് ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 150 കിലോമീറ്റർ സ്പീഡിൽ പന്തറിയാൻ മായങ്കിന് സാധിച്ചിരുന്നു. ഇത് ബംഗ്ലാദേശ് ബാറ്റർമാരെ ബാധിക്കുകയും ചെയ്തു.

കൃത്യമായ പേസും ബൗൺസും മായങ്കിനെ കൂടുതൽ അപകടകാരിയായി മാറ്റുന്നുണ്ട്. പന്തിൽ മായങ്കിനുള്ള കൺട്രോളും എതിർ ടീമിനെ പ്രതിസന്ധിയിലാക്കുന്നു. അതിനാൽ തന്നെ രണ്ടാം ട്വന്റി20 മത്സരത്തിലും മായങ്ക് യാദവ് ബംഗ്ലാദേശിന് ഭീഷണി സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തങ്ങൾ മായങ്കിനെ ഭയപ്പെടുന്നില്ല എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് നായകൻ ഷാന്റോ.

ഇത്തരം പേസുള്ള ബോളർമാരെ നെറ്റ്സിലും മറ്റും തങ്ങൾക്ക് നേരിട്ട് ശീലമുണ്ട് എന്ന് ബംഗ്ലാദേശ് നായകൻ പറയുകയുണ്ടായി. “മായങ്കിന് സമാനമായ ഫാസ്റ്റ് ബോളർമാർ ഞങ്ങൾക്കുണ്ട്. അവരെ ഞങ്ങൾ നെറ്റ്സിൽ നേരിടാറുണ്ട്. അതുകൊണ്ടു തന്നെ മായങ്ക് യാദവിനെ പറ്റി ആലോചിച്ച് ഞങ്ങൾ അധികം നിരാശരാകില്ല. പക്ഷേ അവൻ ഒരു മികച്ച ബോളർ തന്നെയാണ്.”- ഷാന്റോ പറയുകയുണ്ടായി. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ 1-0 എന്ന നിലയിൽ പരമ്പരയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന് ശേഷം ഷാന്റോ നടത്തിയ ചില പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി.

Read Also -  അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.

തങ്ങളുടെ ടീമിന്, ഒരു ട്വന്റി20 മത്സരത്തിൽ സ്ഥിരതയോടെ 180 റൺസിന് മുകളിൽ സ്വന്തമാക്കാൻ എങ്ങനെ സാധിക്കുമെന്ന് ഇപ്പോഴും അറിയില്ല എന്ന് ഷാന്റോ വിമർശിച്ചു. എല്ലായിപ്പോഴും ബംഗ്ലാദേശിന്റെ പോരായ്മ ബാറ്റിംഗിലാണ് എന്ന് ഷാന്റോ പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ 140- 150 റൺസ് ഉണ്ടാവുന്ന വിക്കറ്റുകളിലാണ് കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് 180ന് മുകളിൽ സ്കോർ എങ്ങനെ സ്വന്തമാക്കാൻ സാധിക്കുമെന്ന് അറിയില്ല. ഞാൻ ഇവിടത്തെ വിക്കറ്റിനെ യാതൊരു തരത്തിലും മോശമായി പറയുന്നില്ല. കൃത്യമായ രീതിയിൽ നമ്മൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ട്.”- ഷാന്റോ പറഞ്ഞു.

നാളെയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്. ഡൽഹിയിലെ അരുൺ ജെറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാനാവും. മത്സരത്തിൽ ഇന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കുന്നത് മലയാളി താരം സഞ്ജു സാംസനെയാണ്.

ആദ്യ മത്സരത്തിൽ ഓപ്പണറായി മൈതാനത്തെത്തി മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. മത്സരത്തിൽ 19 പന്തുകളിൽ 29 റൺസാണ് മലയാളി താരം നേടിയത്. രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥാനം സ്ഥിരമാക്കാൻ സഞ്ജുവിന് സാധിക്കും

Scroll to Top