2023 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെ വിജയവുമായി സിംബാബ്വെ. നെതര്‍ലണ്ട് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം 40.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു സിംബാബ്വെയുടെ വിജയത്തിനു പിന്നില്‍.
316 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്കായി ക്യാപ്റ്റന്‍ ക്രെയ്ഗ് എര്‍വിനും (50) ജോയ്ലോഡും (40) മികച്ച തുടക്കം നല്‍കി. മധ്വേരയെ (10) പെട്ടെന്ന് നഷ്ടമായെങ്കിലും സീന്‍ വില്യംസും (58 പന്തില്‍ 91) സിക്കന്ദര്‍ റാസയും (54 പന്തില്‍ 102) ചേര്‍ന്ന് സിംബാബ്വയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചു.
സിംബാബ്വെക്കായി ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോഡും സിക്കന്ദര്‍ റാസ നേടി. സിക്സടിച്ച് സെഞ്ചുറിയും വിജയവും നേടിയാണ് റാസ ഡ്രസിങ്ങ് റൂമിലേക്ക് തിരിച്ച് നടന്നത്. ഇന്നിംഗ്സില്‍ 6 ഫോറും 8 സിക്സും റാസയുടെ ഈ ഇന്നിംഗ്സിലുണ്ട്.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ടിനായി വിക്രംജിത്ത് സിങ്ങ് (88) മാക്സ് (59) എഡ്വേഡ്സ് (83) എന്നിവരുടെ ബാറ്റിംഗാണ് നെതര്‍ലണ്ടിനെ 300 നു മുകളിലുള്ള സ്കോറില്‍ എത്തിച്ചത്. സിക്കന്ദര്‍ റാസ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി.
വിജയത്തോടെ 4 പോയിന്‍റുമായി സിംബാബ്വേ ഗ്രൂപ്പ് A യില്‍ ഒന്നാമതാണ്. വിന്‍ഡീസ്, യു.എസ്.എ എന്നീ ടീമുകളുമായാണ് അടുത്ത മത്സരങ്ങള്‍. ക്വാളിഫയറില്‍ ഫൈനലില്‍ എത്തുന്ന ലോകകപ്പ് യോഗ്യത നേടാനാവുക.