സുന്ദറിന്‍റെ സുന്ദരമായ ഡൈവിങ്ങ് ക്യാച്ച്. സംപൂജ്യനായി ചാപ്മാന്‍ മടങ്ങി.

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരക്ക് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംഗാണ് തിരഞ്ഞെടുത്തത്. അഞ്ചോവറില്‍ 43 റണ്‍സിനു രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ന്യൂസിലന്‍റ്. അഞ്ചാം ഓവറിലാണ് ന്യൂസിലന്‍റിന്‍റെ രണ്ട് വിക്കറ്റും വീണത്.

ആദ്യ പന്തില്‍ സിക്സ് വഴങ്ങിയ വാഷിങ്ങ്ടണ്‍ സുന്ദര്‍ രണ്ടാം പന്തില്‍ ഫിന്‍ അലനെ സൂര്യയുടെ കൈകളില്‍ എത്തിച്ചു. പിന്നാലെ എത്തിയ ചാപ്മാന്‍ സുന്ദറിന്‍റെ പന്തില്‍ ബുദ്ധിമുട്ടി. അവസാന പന്തില്‍ ഡിഫന്‍റ് ചെയ്യാന്‍ ശ്രമിച്ച ചാപ്മാന്‍റെ ബാറ്റില്‍ കൊണ്ട പന്ത് സുന്ദറിന്‍റെ അരികിലേക്ക് പോയി.

മനോഹരാമായി ഒട്ടും പിഴവ് വരുത്താതെ ചാപ്മാനെ ഡൈവ് ചെയ്ത് തന്‍റെ കൈകളില്‍ പിടികൂടി. തീരുമാനം തേര്‍ഡ് അംപയറിനു വിട്ടെങ്കിലും ക്യാച്ചില്‍ പിഴവുകള്‍ ഇല്ലാ എന്ന് കണ്ടതോടെ ചാപ്മാന് സംപൂജ്യനായി മടങ്ങേണ്ടി വന്നു.

Previous articleഭാഗ്യവേദിയില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. പൃഥി ഷാക്ക് ഇടമില്ലാ
Next articleസ്പിന്നര്‍മാര്‍ കറക്കി വീഴത്തി. റാഞ്ചിയില്‍ വിജയം റാഞ്ചിയെടുത്ത് ന്യൂസിലന്‍റ്.