ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. 447 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ദിനം വളരെ കരുതലോടെയാണ് കരുണരത്നയും കുശാല്‍ മെന്‍ഡിസും കളിച്ചത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടുകയും ചെയ്തു.
എന്നാല്‍ കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റ് വീണതതോടെ ശ്രീലങ്കന്‍ ടീമിന്‍റെ പതനം ആരംഭിച്ചു. തൊട്ടു പിന്നാലെ ഏയ്ഞ്ചലോ മാത്യൂസും ഡിക്ക്വില്ലയും പുറത്താതോടെ 105 ന് 4 എന്ന നിലയിലായി. 60 പന്തില്‍ 8 ഫോറടക്കം 54 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് മൂന്നാം ദിനത്തില്‍ ആദ്യം പുറത്തായ താരം.
അശ്വിനെ സ്റ്റെപ്പ് ഓവര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. റിഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കുമ്പോള്‍ കുശാല്‍ മെന്‍ഡിസ് ഫ്രേമില്‍ പോലും ഉണ്ടായിരുന്നില്ലാ.
നേരത്തെ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സിലും മികച്ച സ്റ്റംപിങ്ങ് റിഷഭ് പന്ത് നടത്തിയിരുന്നു. അശ്വിന്‍റെ ക്യാരം ബോളില്‍ മുന്നോട്ട് അടിക്കാനുളള ശ്രമത്തിനിടെ വിശ്വ ഫെര്‍ണാണ്ടോയുടെ ബാറ്റില്‍ കൊണ്ടില്ലാ. വിശ്വ ഫെര്‍ണാണ്ടോയുടെ ബാലന്‍സ് നഷ്ടമാവുകയും ക്രീസില്‍ കാലു കുത്താനുള്ള ശ്രമത്തിനിടെ തന്നെ റിഷഭ് പന്ത് സ്റ്റംപില്‍ കൊള്ളിച്ചു. റിഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിങ്ങില്‍ വിശ്വ ഫെര്‍ണാണ്ടോ പുറത്തായി.