സഞ്ചു സാംസണ്‍ രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങുന്നത് വിദൂരമല്ല. അവന്‍ രോഹിത്തിനെ പോലെയെന്ന് അശ്വിൻ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാണ് ആർ അശ്വിൻ. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിനെ ഇത്തവണയും നയിക്കുന്നത്. ഇപ്പോിതാ ഐപിഎല്ലിലെ തന്‍റെ ടീമിൻറെ ക്യാപ്റ്റനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശ്വിൻ. തൻറെ സംസ്ഥാനമായ തമിഴ്നാട്ടിലെ അയൽ സംസ്ഥാനത്ത് നിന്നുമുള്ള താരം ആയതിനാൽ സഞ്ജുവുമായി പ്രത്യേക ബന്ധമുണ്ടെന്ന് അശ്വിൻ പറയുന്നു.


സഞ്ജുവിൻ്റെ ബാറ്റിങ് ശൈലി തനിക്ക് ഇഷ്ടമാണെന്നും, സഞ്ജു രോഹിത് ശർമയെ പോലെയാണെന്നും അശ്വിൻ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്നുണ്ടെങ്കിലും സഞ്ജു തിളങ്ങുന്ന കാലം വിദൂരമല്ലെന്ന് അശ്വിൻ പറഞ്ഞു.
താരത്തിൻറെ വാക്കുകളിലൂടെ..

275653288 770097454373201 7234390698805095836 n“സഞ്ജുവിനെ ബാറ്റിംഗ് എന്നെ വളരെയധികം ആകർഷിഷിച്ചിട്ടുണ്ട്. മുൻപ് രോഹിത് ശർമ ആയിരുന്നു എനിക്ക് പ്രിയപ്പെട്ട ബാറ്റർ. ഞങ്ങളൊരുമിച്ച് കളിക്കുന്നുണ്ട്. രോഹിത് ശർമ ഉഗ്രൻ ബാറ്ററാണ്. അതുപോലെതന്നെയാണ് സഞ്ജു. രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജുവിന് തിളങ്ങാൻ ആകാത്തത് കാര്യമാക്കേണ്ട. അദ്ദേഹം തിളങ്ങുന്ന കാലം വിദൂരമല്ല. ഞാനും സഞ്ജുവും തമ്മിൽ മൂത്ത സഹോദരനും ഇളയ സഹോദരനും തമ്മിലുള്ള ബന്ധം ആണുള്ളത്. അടിസ്ഥാനപരമായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്.

274146343 377869970836394 2242301246901706686 n

ഞാൻ തമിഴ്നാട്ടിൽ നിന്നും ആണ് വരുന്നത്. സഞ്ജു എൻറെ അയൽ സംസ്ഥാനം ആയ കേരളത്തിൽ നിന്നും. സഞ്ജു തമിഴ് സിനിമകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുപോലെ തന്നെയാണ് ഞാനും.
അവിടം മുതൽ ഞങ്ങൾ തമ്മിൽ ഒട്ടേറെ സമാനതകൾ ഉണ്ട്. ദക്ഷിണേന്ത്യക്കാരൻ എന്ന നിലയിൽ ഒരു സിനിമ ബന്ധമുണ്ടെങ്കിൽ പിന്നെ വേറെ ആരെയും ആവശ്യമില്ല.”
രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിൽ ആയിരുന്നു അശ്വിൻ സഞ്ജുവിനെ പുകഴ്ത്തിയത്. ഇത്തവണത്തെ മെഗാ ലേലത്തിൽ 5 കോടി രൂപയ്ക്കാണ് അശ്വിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന് അശ്വിൻ വലിയ ഒരു മുതൽക്കൂട്ടാകും.

274715223 5340733299283575 6322339236231705638 n