എന്ത് ദേഷ്യമാണ് രോഹിത് ഇത് :ക്യാച്ച് ഡ്രോപ്പാക്കിയ ദേഷ്യത്തിൽ നായകന്റെ മോശം പ്രവർത്തി

Rohit Sharma Kicks Ball Angrily Bhuvi Catch Drop

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ 8 റൺസ്‌ ജയവുമായി ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പര കൂടി സ്വന്തമാക്കി. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. അവസാന ഓവറുകളിൽ ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ടീം ഇന്ത്യക്ക് ജയം ഒരുക്കിയത്.

ഇന്നിങ്സിലെ പത്തൊൻപതാം ഓവറിൽ നാല് റൺസ്‌ മാത്രം വഴങ്ങിയ ഭുവി തന്റെ ഡെത്ത് ബൗളിംഗ് മികവ് നഷ്ടമായിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ ഹർഷൽ പട്ടേൽ അവസാന ഓവറിലെ സമ്മർദ്ധം നേരിട്ടു. നേരത്തെ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറികളുമായി വിരാട് കോഹ്ലിയും റിഷാബ് പന്തും തിളങ്ങിയിരുന്നു. ഇന്ത്യൻ ടീമിന്റെ ടി :20യിലെ നൂറാമത്തെ ജയം കൂടിയാണ് ഇത്.

എന്നാൽ ഇന്നലെ മത്സരത്തിൽ പതിവിൽ നിന്നും വ്യത്യസ്തനായ ഒരു ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാണാൻ സാധിച്ചു. ഇന്നലെ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിലെ പതിനാറാം ഓവറിൽ ഭുവി ഒരു ഈസി ക്യാച്ച് ഡ്രോപ്പാക്കിയത് ഇന്ത്യൻ ക്യാമ്പിൽ അടക്കം നിരാശ സമ്മാനിച്ചിരുന്നു. താരം മനോഹരമായി പന്തെറിയവേ ലഭിച്ച ഒരു ക്യാച്ചാണ് നഷ്ടമാക്കിയത്. ഒരു ജീവൻ ലഭിച്ച പവല്‍ ഒരുവേള ഈ അവസരം ഉപയോഗിച്ച് വെസ്റ്റ് ഇൻഡീസ് ടീമിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് കരുതി.

Read Also -  രോഹിത് ശർമയല്ല, മികച്ച രീതിയിൽ പുൾ ഷോട്ട് കളിക്കുന്നത് മറ്റൊരു താരം. അശ്വിൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഭുവി ക്യാച്ച് കൈവിട്ടതിന് പിന്നാലെ ശ്രദ്ധേയമായി മാറിയത് നായകൻ രോഹിത് ശർമ്മയുടെ പ്രവര്‍ത്തിയാണ്. നിർണായക ക്യാച്ച് സീനിയർ പേസർ നഷ്ടമാക്കുന്നത് കണ്ട രോഹിത് ശർമ്മ തന്റെ ദേഷ്യം എല്ലാം പ്രകടിപ്പിച്ചത് ബോളിന് മുൻപിലാണ്. പ്രധാന അവസരം നഷ്ടമായ ദേഷ്യത്തിൽ ഭുവനേശ്വർ കുമാറിൻ്റെ കയ്യിൽ നിന്നും നിലത്തുവീണ ബോൾ അതിവേഗം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ കാലുകൊണ്ട് ദൂരേക്ക് തട്ടിതെറിപ്പിക്കുകയായിരുന്നു. രോഹിത് പന്ത് തട്ടിതെറിപ്പിച്ചതോടെ എക്സ്ട്രാ റൺസ് ഓടിയെടുക്കാനും വിൻഡീസിന് സാധിച്ചു.ഇതാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും വിമർശനത്തിന് കാരണമായി മാറുന്നത്. ക്യാപ്റ്റൻ എക്കാലവും ഈ സമയങ്ങളിൽ ശാന്തമായിരിക്കണമെന്ന് പറയുകയാണ് മുൻ താരങ്ങൾ അടക്കം.

https://twitter.com/addicric/status/1494718969705480194
Scroll to Top