വിജയപരാജയങ്ങള്‍ മാറ്റി മറിച്ച അവസാന ഓവര്‍. ആഘോഷത്തില്‍ നിന്നും രാജസ്ഥാന് കണ്ണീര്‍

വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനു വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ഹൈദരബാദ് മറികടന്നു. വളരെ നാടകീയ സംഭവങ്ങളാണ് മത്സരത്തില്‍ അരങ്ങേറിയത്.

sandeep no ball

അവസാന 3 ഓവറില്‍ വിജയിക്കാന്‍ 44 റണ്‍സ് വേണമെന്നിരിക്കെ ത്രിപാഠിയും (47) മാക്രാവും (6) ചഹലിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ എത്തിയ ഗ്ലെന്‍ ഫിലിപ്പ്സ് 19ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവിനെ തുടര്‍ച്ചയായി 3 സിക്സിന് പറത്തുകയും അടുത്ത പന്ത് ബൗണ്ടറി നേടുകയും ചെയ്തു. അടുത്ത പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്തായി.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടപ്പോള്‍ അവസാന ഓവര്‍ എറിഞ്ഞത് സന്ദീപ് ശര്‍മ്മയാണ്. ആദ്യ പന്തില്‍ സമദിന്‍റെ ക്യാച്ച് മക്കോയ് വിട്ടു കളഞ്ഞു. രണ്ടാമത്തെ പന്ത് സിക്സിന് പറത്തി സമദ് പ്രതീക്ഷ നല്‍കി. ഒടുവില്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും അത് നോ ബോളായി വിധിച്ചു. ഫ്രീഹിറ്റ് പന്ത് സിക്സ് പറത്തി അബ്ദുള്‍ സമദ് ഹൈദരബാദിനു ആവേശ വിജയം സമ്മാനിച്ചു.

Previous articleആവേശം അവസാന പന്തും കടന്നുപോയി. രാജസ്ഥാന്‍റെ പ്ലേയോഫ് മോഹങ്ങള്‍ക്ക് നോബോളിന്‍റെ വിലങ്ങുതടി
Next articleസന്ദീപിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ… സഞ്ജു സാംസൺ പറയുന്നു.