സന്ദീപിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ… സഞ്ജു സാംസൺ പറയുന്നു.

sandeep no ball

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രസിപ്പിക്കുന്ന ഒരു മത്സരം തന്നെയായിരുന്നു രാജസ്ഥാനും ഹൈദരാബാദും തമ്മിൽ നടന്നത്. മത്സരത്തിന്റെ 90%വും വിജയിച്ചു നിന്ന രാജസ്ഥാൻ അവസാന പന്തിൽ അവിചാരിതമായി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അവസാന പന്തിൽ 5 റൺസ് വിജയിക്കാൻ വേണ്ടിയിരിക്കെ നോബോള്‍ എറിയുകയും അടുത്ത പന്തില്‍ അബ്ദുൽ സമദ് സന്ദീപ് ശർമ്മയ്ക്കെതിരെ ഒരു തകർപ്പൻ സിക്സർ നേടി വിജയം ഹൈദരാബാദിന് സമ്മാനിച്ചു. മത്സരത്തിലെ പരാജയത്തിനുശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ടീം സാഹചര്യങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി.

സന്ദീപ് ശർമയിൽ തനിക്ക് വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നവെന്നും അവസാന ബോളിലെ ഈ പരാജയം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു. “ഇതാണ് നമ്മൾ ഐപിഎല്ലിൽ നിന്ന് പ്രതീഷിക്കേണ്ടത്. ഇത്തരം മത്സരങ്ങളാണ് ഐപിഎല്ലിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത്. ഒരു കാരണവശാലും നമ്മൾ മത്സരത്തിൽ വിജയിച്ചതായി നമുക്ക് ഒരിക്കലും തോന്നാൻ പാടില്ല. ഏതൊരു എതിർ ടീമിനും ഇത്തരം മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും. ഹൈദരാബാദ് വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. പക്ഷേ സന്ദീപ് ശർമ്മയ്ക്ക് അവസാന ഓവർ നൽകുമ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തന്നെയുണ്ടായിരുന്നു. കാരണം ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഇതേ സാഹചര്യത്തിൽ സന്ദീപ് ഞങ്ങളെ വിജയത്തിൽ എത്തിച്ചിരുന്നു.”- സഞ്ജു പറയുന്നു.

See also  ഒട്ടും പേടിയില്ലാ. സിക്സ് ഹിറ്റിങ്ങിൽ ലോകറെക്കോർഡ് നേടി ജയ്‌സ്വാൾ.ഒട്ടും പേടിയില്ലാ.

“ഹൈദരാബാദിനെതിരെയും അയാൾ മികച്ച രീതിയിൽ തന്നെ ബോൾ ചെയ്യുകയുണ്ടായി. എന്നാൽ അവസാന പന്തിലെറിഞ്ഞ ആ നോബോൾ ഞങ്ങൾക്ക് തിരിച്ചടിയുണ്ടാക്കി. എന്നിരുന്നാലും ബാറ്റിംഗിൽ ഞങ്ങൾ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇത്തരമൊരു വിക്കറ്റിൽ ഇത്ര വലിയ സ്കോർ നേടുക എന്നത് ചെറിയ കാര്യമല്ല. പക്ഷേ ഹൈദരാബാദ് വളരെ പക്വതയോടെ തന്നെ ബാറ്റിംഗ് പൂർത്തിയാക്കി എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ബാറ്റർമാർക്ക് തന്നെയാണ് ഈ വിജയത്തിലെ മുഴുവൻ ക്രെഡിറ്റും.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം അവസാന ബോൾ നോബോൾ ആയപ്പോഴുള്ള തന്റെ മനോഭാവത്തെപ്പറ്റിയും സഞ്ജു പറഞ്ഞു. “അവസാന ബോൾ നോബോളായപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നമ്മൾ ആ പന്ത് വീണ്ടും എറിയുക എന്നതിനപ്പുറം മറ്റൊന്നും തന്നെ ആ സമയത്ത് ചിന്തിക്കാൻ സാധിച്ചില്ല. മാത്രമല്ല എന്ത് ചെയ്യണമെന്ന് സന്ദീപിന് പൂർണമായ ബോധ്യമുണ്ടായിരുന്നു. പക്ഷേ ചെറിയ സെക്കൻഡുകളിൽ മനോഭാവത്തിലുണ്ടായ മാറ്റം മൂലം മത്സരം കൈവിട്ടു പോവുകയായിരുന്നു.”- സഞ്ജു സാംസണ്‍ പറഞ്ഞുവെക്കുന്നു.

Scroll to Top