4 വര്‍ഷം കാത്തിരുന്ന പ്രതികാരം. നാഗിന്‍ ഡാന്‍സുമായി ശ്രീലങ്കന്‍ താരം

ഏഷ്യ കപ്പിലെ മരണ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച്, ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടി. ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ മറികടന്നു. മത്സരവിജയത്തിനു ശേഷം ബംഗ്ലാദേശിന്‍റെ നാഗിന്‍സ് ഡാന്‍സുമായി ചാമിക കരുണരത്ന എത്തിയത് വൈറലായി.

4 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിനുള്ള പ്രതികാരമാണ് കരുണരത്ന അന്ന് നടത്തിയത്. 2018 ല്‍ നടന്ന നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കയെ പുറത്താക്കിയപ്പോള്‍ അന്ന് ബംഗ്ലാദേശ് താരങ്ങള്‍ നാഗിന്‍ ഡാന്‍സ് കളിച്ചിരുന്നു. ഇപ്പോഴിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ പുറത്താക്കിയപ്പോള്‍ ശ്രീലങ്കന്‍ താരം നാഗിന്‍ ഡാന്‍സ് പുറത്തിടത്തിരുക്കകയാണ്.

ശ്രീലങ്കകായി 37 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 60 റൺസ് നേടിയ കുശാൽ മെൻഡിസാണ് മത്സരത്തിലെ താരം. 33 പന്തിൽ 45 റൺസ് നേടിയ ഷനകയും നിര്‍ണായക പോരാട്ടം നടത്തി. ബംഗ്ലാദേശിന് വേണ്ടി അരങ്ങേറ്റ താരം എബാദത് ഹൊസൈൻ മൂന്ന് വിക്കറ്റും ടസ്കിൻ അഹമ്മദ് രണ്ട് വിക്കറ്റും നേടി.

Previous articleകുഞ്ഞന്‍മാരെ പഞ്ഞിക്കിട്ടതില്‍ കാര്യമില്ലാ. വിലയിരുത്തലുമായി ഗൗതം ഗംഭീര്‍
Next articleപുറത്താക്കല്‍ ഭീക്ഷണി. കെല്‍ രാഹുലിന് മുന്നറിയിപ്പുമായി സുനില്‍ ഗവാസ്കര്‍.