ബംഗ്ലാദേശിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ച് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സില്‍ വിവാദമായ സംഭവം അരങ്ങേറി. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാര്‍ പുറത്തായപ്പോള്‍ മൂന്നാം ഓവറില്‍ ഷഹീന്‍ അഫ്രീദിയെ കൂറ്റന്‍ സിക്സിനാണ് ആഫീഫ് ഹുസൈന്‍ പറത്തിയത്. തൊട്ടടുത്ത പന്തില്‍ ബാറ്റര്‍ ഡിഫന്‍റ് ചെയ്തു, ഷഹീന്‍ അഫ്രീദിയുടെ അടുത്തേക്കാണ് എത്തിയത്.
റണ്ണെടുക്കാന്‍ ഭാവമില്ലാതെ ക്രീസില്‍ നിന്ന ആഫീഫ് ഹുസൈന് നേരെ ഷഹീന്‍ അഫ്രീദി എറിയുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ബംഗ്ലാദേശ് ബാറ്റര്‍ പിച്ചില്‍ കിടന്നു പോയി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും, ബോളര്‍ ഷഹീന്‍ അഫ്രീദിയും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചെങ്കിലും താരം മുടന്തുന്ന കാഴ്ച്ചയാണ് കണ്ടത്.
മത്സരത്തില്‍ 21 ബോളില്‍ 20 റണ്ണാണ് ആഫീഫ് ഹൊസ്സൈന്‍ നേടിയത്. ഷഹീന്‍ അഫ്രീദിയാവട്ടെ 4 ഓവറില്‍ 15 റണ്‍ വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദിയുടെ പെരുമാറ്റത്തെ കടുത്ത അമര്‍ഷമാണ് ആരാധകര്‍ രേഖപ്പെടുത്തുന്നത്.