കട്ട ഫാൻ രോഹിത് ശർമ്മക്ക്‌ അരികിൽ : വന്‍ സുരുക്ഷാ വീഴ്ച്ച

ഒരിക്കൽ കൂടി ഇന്ത്യൻ ടീം പൂർണ്ണമായ മികവ് പുറത്തെടുത്ത് കിവീസിനെതിരെ ജയം നേടിയപ്പോൾ മറ്റൊരു ടി :20 പരമ്പര നേട്ടത്തിന് അരികിലാണ് രോഹിത്തും സംഘവും. ഇന്നലെ റാഞ്ചിയിൽ നടന്ന രണ്ടാം ടി :20യിൽ ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യൻ ടീം നേടിയത്. രോഹിത്തും ക. എൽ രാഹുലും ഒരിക്കൽ കൂടി മികച്ച ഫോം ആവർത്തിച്ചപ്പോൾ ഇന്ത്യൻ ജയം എളുപ്പമായി. ടി :20 ക്രിക്കറ്റിൽ അഞ്ചാം തവണയാണ് ഇരുവരും സെഞ്ച്വറി പാർട്ണർഷിപ്പ് നേടിയത്. കൂടാതെ രണ്ട് സിക്സ് പറത്തി വിക്കറ്റ് കീപ്പർ റിഷാബ് പന്ത് തന്റെ ഫിനിഷിഗ് മികവും കൂടി പുറത്തെടുത്തത് മനോഹരമായ കാഴ്ചയായി മാറി. നാളെയാണ് ടി :20 പരമ്പരയിലെ അവസാനത്തെ മത്സരം. മൂന്നാം ടി :20യും ജയിച്ചു പരമ്പര എല്ലാ അർഥത്തിലും കരസ്ഥമാക്കാനാണ് നായകൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ആഗ്രഹിക്കുക എന്നത് തീർച്ച.

എന്നാൽ ഇന്നലെ വളരെ അധികം നാളുകൾക്ക്‌ ശേഷം മുഴുവൻ സീറ്റിൽ കാണിക്കളെ പ്രവേശിപ്പിച്ചാണ് ടി :20 മത്സരം നടന്നത്.2022ലെ ഐപിൽ ഇന്ത്യയിൽ തന്നെ ഇപ്രകാരം നടത്താനാണ് ആലോചനകൾ. പക്ഷേ ഇന്നലെ കാണികളിൽ ഒരാൾ നായകൻ രോഹിത് ശർമ്മക്ക്‌ അരികിലേക്ക് കൂടി എത്തിയ കാഴ്ച വ്യത്യസ്തമായി മാറി.

ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് ആദ്യം തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നടക്കവേയാണ് ഫീൽഡിൽ നിന്ന നായകൻ രോഹിത് ശർമ്മക്ക് അരികിലേക്ക് ആരാധകന്‍ ഓടി എത്തിയത്. ഒരുവേള സുരക്ഷാ അധികൃതരുടെ എല്ലാ കണ്ണുകളും വെട്ടിച്ചുള്ള ഈ ഒരു വരവ് താരങ്ങളിൽ അടക്കം ഏറെ ഞെട്ടലാണ് സൃഷ്ടിച്ചത്.ഓടി എത്തിയ ആരാധകൻ രോഹിത് ശർമ്മയുടെ കാലിലേക്ക് കൂടി വീഴാനുള്ള ശ്രമമാണ് നടത്തിയത്.ശേഷം പിന്നലെ ഓടി എത്തിയ ചില സുരക്ഷാ ജീവനക്കാർ ആരാധകനെ കീഴടക്കി