ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച നിലയിലാണ് ഇന്ത്യ. ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ ആദ്യ ദിനം വീണത് 16 വിക്കറ്റുകള്‍. ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 166 റൺസ് പിന്നിലാണ് ലങ്ക. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റൺസിൽ അവസാനിച്ചിരുന്നു.
98 പന്തുകൾ നേരിട്ട് 10 ഫോറും നാല് സിക്സും അടക്കം 92 റണ്‍സെടുത്ത അയ്യറാണ് ടോപ്പ് സ്കോറര്‍. റിഷഭ് പന്ത് 39 ഉം ഹനുമ വിഹാരി 31 ഉം റണ്‍സ് നേടി. വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് എംബുൾദെനിയ, പ്രവീൺ ജയവിക്രമ എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ വളരെ മോശം തുടക്കമാണ് ലങ്കക്ക് ലഭിച്ചത്. കുശാല്‍ മെന്‍ഡിസിനെയും തിരിമെന്നെയും പുറത്താക്കി ജസ്പ്രീത് ബൂംറ സ്കോര്‍ 14 ന് 2 എന്ന നിലയിലായി. ഷാമി എറിഞ്ഞ ആദ്യ പന്ത് തന്നെ കരുണരത്നയുടെ പ്രതിരോധം പൊളിച്ചു.
പിന്നീട് പ്രതിരോധിച്ച കളിച്ച ഡീ സില്‍വയെ മുഹമ്മദ് ഷാമിയാണ് പുറത്താക്കിയത്. 12ാം ഓവറില്‍ എല്‍ബിഡ്യൂ അപ്പീല്‍ നടത്തിയെങ്കിലും നിതിന്‍ മേനോന്‍ ഔട്ടല്ലെന്ന് വിധിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റിവ്യൂ എടുക്കാന്‍ തയ്യാറായിരുന്നില്ലാ. എന്നാല്‍ റിഷഭ് പന്താണ് രോഹിതിനെ കാര്യങ്ങള്‍ മനസ്സിലാക്കി ഉടനെ റിവ്യൂനു അയക്കാന്‍ പ്രേരിപ്പിച്ചത്. റിവ്യൂവില്‍ ഔട്ടാണെന്ന് തെളിഞ്ഞു.