ബാംഗ്ലൂരിനു പുതിയ ക്യാപ്റ്റന്‍. ഫാഫിനു ബാറ്റണ്‍ കൈമാറി

335844

ഐപിഎൽ ഈ മാസം അവസാനം തുടങ്ങാൻ ഇരിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഇനി ഫാഫ് ഡൂപ്ലെസിസ് നയിക്കും. കഴിഞ്ഞ വർഷങ്ങളിൽ ടീമിനെ നയിച്ച വിരാട് കോഹ്ലി ഇത്തവണ സ്ഥാനമൊഴിഞ്ഞപ്പോൾ ഇനി ആ സ്ഥാനം ആര് ഏറ്റെടുക്കും എന്ന് ഉറ്റു നോക്കുകയായിരുന്നു ക്രിക്കറ്റ് ലോകം. ഇന്ത്യൻ താരം മുഹമ്മദ് സിറാജിൻ്റെ പേരടക്കം റൂമറുകൾ വന്നെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച് ഇത്തവണ ബാംഗ്ലൂരിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലസ്സിക്ക് ആ സ്ഥാനം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നൽകുകയായിരുന്നു.

ബാംഗ്ലൂരിനെ നയിക്കുന്ന ഏഴാമത്തെ ക്യാപ്റ്റനാണ് ഡുപ്ലെസ്സി. രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൺ, അനിൽ കുംബ്ലെ, ഡാനിയൽ വെട്ടോറി, ഷെയിൻ വാട്സൺ, വിരാട് കോഹ്ലി എന്നിവരാണ് മുൻപ് നയിച്ചിരുന്നത്. 140 കളികളിൽ നിന്നും 48.16 വിജയ ശതമാനവും 64 വിജയവും 69 തോൽവികളും മൂന്നു സമനിലകളുമായി കോഹ്ലിയാണ് ഏറ്റവും കൂടുതൽ ടീമിനെ നയിച്ച ക്യാപ്റ്റൻ.ഡൂപ്ലെസ്സിക്ക് കീഴിൽ താൻ കളിക്കാൻ കാത്തിരിക്കുകയാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞു

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
328756

ടി20 യില്‍ വിവിധ ടീമുകളെ നയിച്ചിട്ടു ണ്ടെങ്കിലും ഇതാദ്യമായാണ് ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുക. സൗത്താഫ്രിക്കന്‍ ദേശിയ ടീം, കോമില്ലാ വിക്ടോറിയന്‍സ് , സെന്‍റ് ലൂസിയ കിംഗ്സ് തുടങ്ങിയ ടീമുകളെ നയിച്ച പരിചയം ഫാഫ് ഡൂപ്ലെസിക്കുണ്ട്. 100 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2935 റണ്‍സാണ് ഫാഫ് നേടിയട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 633 റണ്‍സും നേടി.

328527

”വര്‍ഷങ്ങളായി എനിക്കറിയാവുന്ന അടുത്ത സുഹൃത്താണ് ഫാഫ്. ഒരുപാട് കാലത്തെ സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. ക്രിക്കറ്റിന് പുറത്തും എനിക്ക് ഒരുപാട് അടുത്തറിയാവുന്നയാളാണ് ഫാഫ്. അതുകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നത്. മാക്‌സ്‌വെല്‍ കൂടി ഉള്‍പ്പെടുന്ന നിര ഇത്തവണ വളരെ ശക്തമാണ്.” പുതിയ ക്യാപ്റ്റനെക്കുറിച്ച് കോഹ്ലി പറഞ്ഞു.

Scroll to Top