ആർപ്പുവിളികൾക്ക് ലൗ അടയാളം :ബാംഗ്ലൂരിൽ സൂപ്പർ സ്റ്റാറായി കോഹ്ലി

virat kohli heart gesture

ശ്രീലങ്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം തന്നെ അധിപത്യം ഉറപ്പിച്ച് ഇന്ത്യൻ ടീം.16 വിക്കറ്റുകൾ വീണ ഒന്നാം ദിനം മറ്റൊരു ഇന്നിങ്സ് ലീഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കാൻ നോക്കുന്നത്. അതേസമയം ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എല്ലാ ശ്രദ്ധയും മുൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയിലേക്ക് തന്നെയായിരുന്നു. തന്റെ ഐപിൽ ടീമിന്റെ ഹോം ഗ്രൗണ്ടിൽ വളരെ അധികം കാണികളാണ് കൂട്ടമായി കോഹ്ലിയുടെ ബാറ്റിങ് കാണാൻ എത്തിയത്.

എന്നാൽ ഒന്നാം ഇന്നിങ്സിൽ ഒരു സർപ്രൈസ് ബോളിൽ പുറത്തായ വിരാട് കോഹ്ലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരണം. അതേസമയം മത്സരത്തിൽ ഉടനീളം ആവേശവാനായി കാണപ്പെട്ട കോഹ്ലി കാണിക്കളുമായി സംസാരിച്ചത് അടക്കം വൈറലായി മാറി കഴിഞ്ഞു.

ഒരുവേള ഇന്ത്യയുടെ മത്സരമായിരുന്നിട്ട് പോലും ഐപിഎല്ലിൽ വിരാട് കോഹ്ലി മുൻപ് നയിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ചിന്നസ്വാമിയിൽ ഉയർന്ന് കേട്ടത് എല്ലാം ബാംഗ്ലൂർ ടീമിനായുള്ള ആർപ്പുവിളികൾ. ആർ. സി. ബി, ആർ സി. ബി എന്നുള്ള ആർപ്പുവിളികൾ വിരാട് കോഹ്ലിയിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. ലങ്കൻ ഒന്നാം ഇന്നിങ്സിൽ ഭൂരിപക്ഷം സമയവും സ്ലിപ്പിൽ നിന്നരുന്ന കോഹ്ലി ആരാധകർ ആർപ്പുവിളികൾക്കൊപ്പം ശ്രദ്ധേയമായ ചില ആക്ഷനുകൾ കാണിച്ചത് ഇന്ത്യൻ ടീം കാണികൾക്ക് അടക്കം ആവേശമായി മാറി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ആരാധകരുടെ ആർ.സി. ബി, ആർസി.ബി എന്നുള്ള ആർപ്പുവിളിക്ക് ചിരിയോടെ പ്രതികരിച്ച വിരാട് കോഹ്ലി ലൗവ് സിംബൽ കൈകളിൽ കാണിക്കുകയും കൂടാതെ താൻ ധരിച്ചിരുന്ന ചുവന്ന ഇന്നർവയർ കാണിക്കുകയും ചെയ്തു . ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പന്തെറിയുമ്പോൾ അവർക്ക് ഒപ്പം സപ്പോർട്ട് നൽകി കയ്യടിക്കാനും കോഹ്ലി കാണികളോട് ആവശ്യപെട്ടു.

Scroll to Top