ഏറെ ഭയാനക അവസ്ഥയായിരുന്നു അത് :കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ച അനുഭവം തുറന്ന് പറഞ്ഞ് അശ്വിൻ


ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ കോവിഡ്ബാധ താരങ്ങൾക്ക് ഇടയിൽ പടർന്ന് പിടിച്ചതോടെ മാറ്റിവച്ചിരുന്നു .ടൂർണമെന്റിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ പ്രധാന സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ സീസണിന്റെ പാതി വഴിയിൽ വീട്ടിലേക്ക് മടങ്ങിയിരുന്നു .
കുടുംബത്തിലെ  ചിലരുടെ കോവിഡ് ബാധയാണ് താരം സീസണിൽ നിന്ന് പിന്മാറുവാനുള്ള കാരണം .ഇപ്പോൾ
കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ പേടിപ്പെടുത്തുന്ന  അനുഭവം 
വ്യക്തമാക്കുകയാണ്  ആര്‍ അശ്വിന്‍.

ഐപിഎല്ലിനിടെ  രവിചന്ദ്രൻ അശ്വിന്റെ മാതാപിതാക്കള്‍, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, മറ്റ് രണ്ട് ബന്ധുക്കള്‍ തുടങ്ങിയവർക്ക്  കോവിഡ് രോഗം സ്ഥിതീകരിച്ചിരുന്നു  വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ താരം തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയാണിപ്പോൾ തുറന്ന് പറയുന്നത്  .

“സത്യത്തിൽ ബന്ധുക്കള്‍ക്ക് കൊവിഡ് ബാധിച്ച വിവരം എന്നെ അവർ  അറിയിച്ചിരുന്നില്ല. ഐപിഎല്ലിനിടെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയായിരുന്നു അത്. ആദ്യത്തെ അഞ്ച് ദിവസം അച്ഛന് വലിയ  പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല   എന്നാല്‍ പിന്നീടുള്ള  ചില ദിവസങ്ങളില്‍ ഓക്‌സിജന്‍ ലെവല്‍ 85ലും  താഴേക്ക് പോകുവാൻ തുടങ്ങി .വലിയ തരത്തിൽ  ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഓക്‌സിജന്‍ ലെവല്‍ നേരെയായത്.  പക്ഷേ മക്കള്‍ക്ക് കടുത്ത പനിയും ഡയേറിയയുമായിരുന്നു. മൂന്നോ നാലോ ദിവസം തുടര്‍ന്നു. മരുന്ന് കഴിച്ചിട്ടും പനി മാറാതെ വന്നപ്പോള്‍ ഭാര്യയ്ക്കും ഭയങ്കര  പേടിയായി. അച്ഛൻ നേരത്തെ തന്നെ 2 ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു .യഥാർത്ഥത്തിൽ  എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരമാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയെന്നതാണ്” അശ്വിൻ അഭിപ്രായം വിശദമാക്കി .

Advertisements