ലണ്ടനിലെ അരങ്ങേറ്റം സ്റ്റംപിലേക്ക്. ഹിറ്റ് വിക്കറ്റായി പൃഥി ഷാ

റോയൽ ലണ്ടൻ ഏകദിന കപ്പ് അരങ്ങേറ്റത്തില്‍ ഹിറ്റ് വിക്കറ്റായി ഇന്ത്യന്‍ യുവതാരം പൃഥി ഷാ. മത്സരത്തില്‍ 35 പന്തില്‍ 34 റണ്‍സാണ് നേടിയത്. 2 ഫോറും 1 സിക്സും ഇന്നിംഗ്സിലുണ്ട്. മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കം വലിയ സ്കോറിലേക്ക് ഉയര്‍ത്താന്‍ പൃഥി ഷാക്ക് കഴിഞ്ഞില്ലാ. നോര്‍ത്താംപ്ടണ്‍ഷെയറിനായാണ് പൃഥി ഷാ കളിച്ചത്.

പതിനാറാം ഓവറില്‍ ഡച്ച് പേസര്‍ പോൾ വാൻ മീകെരെന്റെ ബൗണ്‍സറില്‍ നിയന്ത്രണം നഷ്ടമായ പൃഥി ഷാ സ്റ്റംപിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഹിറ്റ് വിക്കറ്റായി താരം പുറത്തായി.

മത്സരത്തില്‍ 23 റണ്‍സിനാണ് നോര്‍ത്താംപ്ടണ്‍ഷെയര്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഗ്ലോസെസ്റ്റര്‍ഷയര്‍ 278 റണ്‍സാണ് നേടിയത്.