സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

109598355

2024 ടി20 ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി മെയ്യ് 1 നാണ്. വിക്കറ്റ് കീപ്പര്‍ സ്പോട്ടിലേക്കാണ് പ്രധാനമായി മത്സരം നടക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ലോട്ടിലേക്കായി കെല്‍ രാഹുലും സഞ്ചു സാസണും തമ്മിലാണ് പോരാട്ടം.

പി.ടി.ഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം കീപ്പറായി കെല്‍ രാഹുല്‍ എത്തുമെന്നും മലയാളി താരത്തിന് റിസര്‍വ് നിരയില്‍ ഇടം പിടിക്കാനേ സാധിക്കൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഈ ഐപിഎല്‍ സീസണില്‍ 9 മത്സരങ്ങളില്‍ നിന്നായി 48.85 ശരാശരിയിലും 161 സ്ട്രൈക്ക് റേറ്റിലും 342 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 8 മത്സരങ്ങളില്‍ നിന്നായി 152 സ്ട്രൈക്ക് റേറ്റിലാണ് സഞ്ചു സാംസണ്‍ 314 റണ്‍സ് നേടിയട്ടുള്ളത്. രാഹുലാകട്ടെ 141 സ്ട്രൈക്ക് റേറ്റില്‍ 302 റണ്‍സാണ് സ്കോര്‍ ചെയ്തട്ടുള്ളത്.

ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഫോം ടീം ഇന്ത്യക്ക് ആശങ്കയാണെങ്കിലും മറ്റൊരു പേസ് ഓള്‍റൗണ്ടര്‍ ഇല്ലാത്തതിനാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ടീമില്‍ ഇടം നേടും. കൂടാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ശിവം ഡൂബെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഇടം നേടും.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ബോളിംഗ് നിരയില്‍ സ്ഥാനമുറപ്പിച്ചട്ടുള്ളത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ആവേശ് ഖാന്‍, രവി ബിഷ്ണോയി, അക്സര്‍ പട്ടേല്‍ എന്നിവര്‍ തമ്മിലാണ് മത്സരം.

Scroll to Top